Also Read-മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം; ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കെതിരേ കേസ്
‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അതിക്രൂരമാണ്. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും ചെയ്യുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്‍ കഴിയില്ല’ യെച്ചൂരി ട്വീറ്റ് ചെയ്തു.
മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശൈലി നിഷേധങ്ങളും ഭീഷണിയുമാണ്. കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെ നേരിട്ടുവെന്ന് നാം കണ്ടതാണ്. ഒടുവില്‍ മോദിക്ക് പിന്‍വാങ്ങേണ്ടി വന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
കേരളത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുക്കുകയും സിപിഎം സംസ്ഥാന സെക്രട്ടറി അത് ന്യായീകരിക്കുകയും ചെയ്തതിനെ ചൊല്ലി വിവാദം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമായതിനാലാണെന്നും ഗൂഢാലോചനക്കാര്‍ കൈകാര്യം ചെയ്യപ്പെടണമെന്നുമാണ് ഗോവിന്ദന്‍ പറഞ്ഞത്.
സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് കഴിഞ്ഞ് ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ യെച്ചൂരി തയ്യാറായിരുന്നില്ല.