TRENDING:

Toxic Liquor | പഞ്ചാബ് മദ്യ ദുരന്തത്തിൽ മരണം 86 ആയി; 25 പേർ അറസ്റ്റിൽ

Last Updated:

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമൃത്സർ: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവവുമായി ബന്ധപ്പെട്ട് 25 പേർ ഇതുവരെ അറസ്റ്റിലായി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
advertisement

പഞ്ചാബിലെ അമൃത്സർ, ബാടാല, ടാൻ തരൺ എന്നീ ജില്ലകളിലാണ് ബുധനാഴ്ച രാത്രിയോടെ മദ്യ ദുരന്തം ഉണ്ടായത്. ടാൻ തരണിൽ മാത്രം 63 പേരാണ് മരിച്ചത്.  അമൃത്സറിൽ 12 പേരും ബടാലയിൽ 11 പേരും മരിച്ചു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാജ മദ്യത്തിന്റെ നിർമ്മാണവും വിൽപ്പനയും പരിശോധിക്കുന്നതിൽ പൊലീസും എക്സൈസ് വകുപ്പും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

TRENDING:'Kangana Ranaut|വീടിനു സമീപം വെടിയൊച്ച കേട്ടതായി നടി കങ്കണ റണൗട്ട്; പൊലീസ് പട്രോളിംഗ് ശക്തമാക്കി

advertisement

[PHOTO]Viral Video| ഉറങ്ങുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ; 'അതിഥി' പോകാൻ യുവാവ് നിന്നത് ഏഴു മണിക്കൂറോളം

[NEWS]'Viral Video| ശക്തമായ പ്രളയത്തിൽ ഒഴുക്കില്‍പ്പെട്ട് കാർ; അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ

[NEWS]

സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മാത്രം 17 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാഫിയ സൂത്രധാരൻ, ഒരു സ്ത്രീ, ട്രാൻസ്പോർട്ട് ഉടമ, പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിലുള്ളവർ, വ്യാജമദ്യം വിറ്റ വിവിധ ധാബകളുടെ ഉടമകൾ, മാനേജർമാർ എന്നിവരാണ് അറസ്റ്റിലായ പ്രതികളിൽ ഉൾപ്പെടുന്നത്.

advertisement

അതേസമയം മദ്യ ദുരന്തത്തിന് ഇരയായവരിൽ പലരുടെയും കുടുംബങ്ങൾ പരാതി നൽകുന്നില്ലെന്നും പോസ്റ്റ് മോർട്ടം ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഹൃദയ സ്തംഭനം മൂലമാണ് മരിച്ചതെന്നാണ് ചില കുടുംബങ്ങൾ പറയുന്നത്. ചിലർ പൊലീസിൽ പോലും അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതായും പൊലീസ് പറ‍ഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
Toxic Liquor | പഞ്ചാബ് മദ്യ ദുരന്തത്തിൽ മരണം 86 ആയി; 25 പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories