TRENDING:

കോവിഡ് ബാധിതനായ പിതാവിനെ ചികിത്സിക്കാൻ MBA ബിരുദധാരി ആശുപത്രിയിൽ തൂപ്പുകാരനായി

Last Updated:

പിതാവിനെ രക്ഷിക്കാൻ മറ്റൊരു വഴിയുമില്ലാത്തതിനാൽ മധുകിഷൻ അച്ഛൻ സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ തൂപ്പുകാരനാകാൻ തീരുമാനിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശാഖപട്ടണം: കൊറോണ മഹാമാരിയുടെ ദുരിതം അനുഭവിക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. ഹൃദയഭേദകമായ നിരവധി വാർത്തകൾ ദിവസവും മാധ്യമങ്ങളിൽ നിറയുന്നുമുണ്ട്. കൊറോണ വൈറസ് മൂലം മരണമടഞ്ഞാൽ സ്വന്തം കുടുംബാംഗങ്ങൾ ആണെങ്കിൽ പോലും ഒരു നോക്ക് കാണാനോ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനോ സാധിക്കാറില്ല.
advertisement

അത്തരത്തിലൊരു വാർത്തയാണ് വിശാഖപട്ടണം സ്വദേശിയായ മധു കിഷൻ എന്ന യുവാവിന്റേത്. നല്ല ജോലിയും ഉന്നത വിദ്യാഭ്യാസവുമുള്ള യുവാവായിരുന്നു മധു കിഷൻ. എന്നാൽ, ഈ കൊറോണ കാലഘട്ടത്തിൽ മധുകിഷന് ജോലി ഉപേക്ഷിച്ച് ആശുപത്രിയിലെ തൂപ്പുകാരനാകേണ്ടി വന്നു. കുടുംബത്തെ സംരക്ഷിക്കുക എന്നത് മാത്രമല്ല, കൊറോണ ബാധിച്ച പ്രായമായ അച്ഛനോടുള്ള സ്നേഹം കൊണ്ട് കൂടിയാണ് അയാൾ മികച്ച ജോലി ഉപേക്ഷിച്ച് അച്ഛനെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ തൂപ്പുകാരനായി ജോലിക്ക് കയറിയത്.

ഒസിരിസ് റെക്സ് ഭൂമിയിലേക്ക്; ഒസിരിസ് എടുത്ത ഛിന്നഗ്രഹം ബെന്നുവിന്റെ ആദ്യചിത്രം പങ്കുവച്ച് നാസ

advertisement

എന്നാൽ, മകന് അച്ഛനോടുള്ള ഈ സ്നേഹത്തിനിടയിലും കൊറോണ വൈറസിൽ നിന്ന് തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ ഈ യുവാവിന് കഴിഞ്ഞില്ല. വിധി ആ പിതാവിന്റെ ജീവൻ കവർന്നു. വിശാഖപട്ടണത്തിലെ അക്കയ്യപാലെമിൽ സ്വദേശിയായ എം‌ ബി ‌എ ബിരുദധാരി മധുകിഷൻ എന്ന യുവാവ് ഒരു കോൾ സെന്ററിൽ ഒന്നര വർഷമായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ് സുദർശൻ റാവു (67) പ്രാദേശിക കപ്പൽശാലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ ആയിരുന്നു.

ബാങ്ക് അവധി: നാളെ ബാങ്ക് അവധിയുള്ള നഗരങ്ങൾ ഏതൊക്കെയെന്നറിയാം

advertisement

കൊറോണ പോസിറ്റീവായ സുദർശൻ റാവുവിനെ മെയ് രണ്ടാം തിയതിയാണ് നഗരത്തിലെ കിംഗ് ജോർജ് ഹോസ്പിറ്റലിൽ (കെ ജി എച്ച്) പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ സി ‌എസ്‌ ആർ ബ്ലോക്കിന്റെ നാലാം നിലയിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയായിരുന്നു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം പിതാവ് കുളിമുറിയിൽ തെന്നിവീണ് രക്തസ്രാവമുണ്ടായി. മെച്ചപ്പെട്ട ചികിത്സ നൽകുന്നതിൽ ആശുപത്രി ജീവനക്കാർ അവഗണിച്ചതായി അദ്ദേഹം പിന്നീട് മധുവിനോടും കുടുംബാംഗങ്ങളോടും പരാതിപ്പെട്ടിരിന്നു.

COVID 19 | സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

advertisement

പിതാവിനെ രക്ഷിക്കാൻ മറ്റൊരു വഴിയുമില്ലാത്തതിനാൽ മധുകിഷൻ അച്ഛൻ സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ തൂപ്പുകാരനാകാൻ തീരുമാനിച്ചു. ഇതിനായി അദ്ദേഹം കോൾ സെന്റർ ജോലി ഉപേക്ഷിച്ചു. എന്നാൽ, ആശുപത്രിയിൽ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യുന്ന സമയത്ത് പിതാവിന്റെ മൃതദേഹം കൊറോണ വാർഡിൽ അശ്രദ്ധമായി കിടക്കുന്നതാണ് മധു കണ്ടത്. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് പിതാവ് മരിച്ചതെന്ന് യുവാവ് അധികൃതർക്ക് പരാതി നൽകി. ജില്ലാ കളക്ടർ, പൊലീസ് കമ്മീഷണർ, ആശുപത്രി മേധാവി, സൂപ്പർവൈസർ എന്നിവർക്കാണ് മധുകിഷൻ പരാതി നൽകിയത്. തന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിണമെന്നും ഇതു പോലുള്ള അനുഭവങ്ങൾ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കണമെന്നും മധു ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

advertisement

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 362727 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23703665 ആയി. 3,52181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,9734823 പേര്‍ ഇതുവരെ രോഗമുക്തി നേടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Keyword: Visakhapatnam, Covid Death, Madhu Kishan, Covid Treatment, വിശാഖപട്ടണം, എം‌ബി‌എ ബിരുദധാരി, ആശുപത്രി, തൂപ്പുകാരൻ

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് ബാധിതനായ പിതാവിനെ ചികിത്സിക്കാൻ MBA ബിരുദധാരി ആശുപത്രിയിൽ തൂപ്പുകാരനായി
Open in App
Home
Video
Impact Shorts
Web Stories