അഞ്ച് വർഷത്തോളം ബഹിരാകാശത്ത് പര്യവേഷണം നടത്തിയ ബഹിരാകാശ പേടകം ഒസിരിസ് റെക്സ് ഭൂമിയിലേക്ക് മടങ്ങിവരുന്നതായി നാസ അടുത്തിടെ അറിയിച്ചിരുന്നു. 4.5 ബില്യൺ വർഷം പഴക്കമുള്ള ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്ന് പാറകളുടെയും പൊടികളുടെയും സാമ്പിളുകളും ശേഖരിക്കുകയെന്നതായിരുന്നു ഒസിരിസിന്റെ ദൗത്യം. ഇപ്പോൾ യു എസ് ഏജൻസിയായ നാസ ഒസിരിസ് പകർത്തിയ ബെന്നുവിന്റെ യഥാർത്ഥ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ ഈ അപൂർവ ചിത്രം പോസ്റ്റു ചെയ്ത നാസ, ഒസിരിസ് - റെക്സ് ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹത്തിൽ നിന്നുള്ള പാറകളും പൊടികളും ശേഖരിച്ച് ഭൂമിലേക്ക് മടങ്ങുകയാണെന്ന വിവരവും വെളിപ്പെടുത്തിയിട്ടുണ്ട്. 2023ൽ ബഹിരാകാശ പേടകത്തിന് എത്തിച്ചേരാനാകുമെന്നാണ് കണക്കു കൂട്ടൽ.
ബാങ്ക് അവധി: നാളെ ബാങ്ക് അവധിയുള്ള നഗരങ്ങൾ ഏതൊക്കെയെന്നറിയാം
കൂടാതെ, സാമ്പിൾ ഭൂമിയിൽ എത്തുമ്പോൾ തന്നെ അവ നാസ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുമെന്നും ഏജൻസി അറിയിച്ചു. അവിടെ നിന്ന് ലോകമെമ്പാടുമുള്ള ലബോറട്ടറികളിലേക്ക് ഇത് വിതരണം ചെയ്യും. സൗരയൂഥത്തിന്റെ രൂപവത്കരണത്തെക്കുറിച്ചും ഭൂമി എങ്ങനെ വാസയോഗ്യമായ ഗ്രഹമായി മാറിയെന്നും പഠിക്കാൻ ശാസ്ത്രജ്ഞരെ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
മേൽപ്പറഞ്ഞ വിവരങ്ങൾക്ക് പുറമേ ബഹിരാകാശ വാഹനം ശേഖരിച്ച സാമ്പിളുകളുടെ 25 ശതമാനം മാത്രമേ അവർ ഉപയോഗിക്കൂ എന്ന് ഏജൻസി വെളിപ്പെടുത്തി. ബാക്കി 75 ശതമാനം ഭാവി തലമുറയ്ക്ക് ഇതുവരെ കണ്ടു പിടിച്ചിട്ടില്ലാത്ത സാങ്കേതികവിദ്യകൾ പഠിക്കാൻ സംരക്ഷിക്കും.
COVID 19 | സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
മെയ് 10 തിങ്കളാഴ്ച വൈകുന്നേരം 4.23ന് ഒസിരിസ് - റെക്സ് അതിന്റെ പ്രധാന എഞ്ചിനുകൾ ഫുൾ ത്രോട്ടിൽ ഉപയോഗിച്ച് ഏഴു മിനിറ്റിന് ശേഷം ബെന്നുവിൽ നിന്ന് പുറപ്പെട്ടു. മണിക്കൂറിൽ 600 മൈൽ വേഗതയിലാണ് പേടകം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ബഹിരാകാശ പേടകം മൊത്തം 1.4 ബില്യൺ മൈൽ യാത്ര ചെയ്ത് ഭൂമിയിൽ എത്താൻ രണ്ടര വർഷം സമയമെടുക്കും.
ഒസിരിസ് റെക്സ് 2023 സെപ്റ്റംബറിൽ ഭൂമിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനു മുമ്പ് രണ്ടുതവണ സൂര്യനെ പരിക്രമണം ചെയ്യും. ഏകദേശം 6,000 മൈലിനുള്ളിൽ ആയിരിക്കുമ്പോൾ, ഛിന്നഗ്രഹ സാമ്പിളുകൾ അടങ്ങിയ കാപ്സ്യൂൾ ബഹിരാകാശ പേടകത്തിൽ നിന്ന് വേർതിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും.
നാസയുടെ ആദ്യത്തെ ഛിന്നഗ്രഹ സാമ്പിൾ റിട്ടേൺ ദൗത്യമാണിത്. പ്രതീക്ഷിച്ചതു പോലെ, കാപ്‌സ്യൂൾ യൂട്ടയുടെ പടിഞ്ഞാറൻ മരുഭൂമിയിലെ യൂട്ടാ ടെസ്റ്റ്, പരിശീലന ശ്രേണിയിൽ എത്തും. ഏജൻസി പറയുന്നത് അനുസരിച്ച്, കാപ്‌സ്യൂള്‍ പുറത്തിറക്കുന്നതില്‍ ഒസിരിസ് റെക്‌സ് പരാജയപ്പെട്ടാല്‍, അത് ഭൂമിയില്‍ നിന്ന് വ്യതിചലിച്ച് 2025ല്‍ വീണ്ടും ശ്രമിക്കാന്‍ ടീമിന് ഒരു ബാക്കപ്പ് പ്ലാന്‍ കൂടിയുണ്ട്.
ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച കോവിഡ് രോഗിയുടെ മരണം; ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായി തൃശൂർ മെഡിക്കൽ കോളേജ്
ഈ വർഷം ഭൂമിയുടെ സമീപത്തു കൂടി ഏറ്റവും വലിയ ഛിന്നഗ്രഹം (ആസ്റ്ററോയിഡ്) കടന്നു പോയിരുന്നു. വളരെ ചെറിയ അകലത്തിലാണ് കടന്നു പോയതെങ്കിലും ഭൂമിയുമായി ഒരു കൂട്ടിയിടിയുടെ ഭീഷണി ഉണ്ടായിരുന്നില്ല. ഭൂമിയുടെ അരികിലൂടെ കടന്നു പോകുമ്പോഴും ആസ്റ്ററോയ്ഡ് ഭൂമിയിൽ നിന്ന് കുറഞ്ഞത് 20 ലക്ഷം കിലോമീറ്റർ അകലെയായിരുന്നു എന്നാണ് നാസ അറിയിച്ചത്.
Keywords: Asteroid Bennu, NASA, OSIRIS Rex, Asteroid, Earth, ഒസിരിസ്-റെക്സ്, ഛിന്നഗ്രഹം, ബെന്നു, ബഹിരാകാശ പേടകം, നാസഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.