ബാങ്ക് അവധി: നാളെ ബാങ്ക് അവധിയുള്ള നഗരങ്ങൾ ഏതൊക്കെയെന്നറിയാം

Last Updated:

ഇന്ത്യയിലെ ബാങ്കുകൾക്ക് 2021 മെയ് മാസത്തിൽ 12 ദിവസം വരെ അവധിയുണ്ട്.

എല്ലാ ബാങ്ക് അവധിദിനങ്ങളും എല്ലായിടങ്ങളിലും ഒരേ പോലെയല്ല. അവ വിവിധ സംസ്ഥാനങ്ങൾക്ക് അനുസരിച്ച് മാറുന്നു. ഈദുൽ ഫിത്തർ പ്രമാണിച്ച് ആർ ബി ഐ കലണ്ടർ പ്രകാരം ഇന്ന് (മെയ് 13 ) പല സംസ്ഥാനങ്ങളിലും ബാങ്ക് അവധി ആയിരുന്നു. ചില നഗരങ്ങളിൽ നാളെയാണ് ബാങ്കുകൾക്ക് അവധി. നെഗോഷബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചാണ് ബാങ്കുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്.
ബാങ്ക് അവധി: ഇന്നും നാളെയും. മെയ് 13: ഈദുൽ - ഫിത്തർ (ശൗവാൽ - 1) ബേലാപ്പൂർ, ജമ്മു, കൊച്ചി, മുംബൈ, നാഗ്പുർ, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കിന് അവധി ആയിരുന്നു.
മെയ് 14 - പരശുറാം ജയന്തി, റംസാൻ ഈദ്, ബസവ ജയന്തി, അക്ഷയ തൃതീയ - അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂൺ, കന്റോക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഫൽ, ജയ്‌പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്നൗ, ന്യൂഡൽഹി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ഷില്ലോങ്, ഷിംല എന്നിവിടങ്ങളിൽ നാളെ ബാങ്കുകൾക്ക് അവധിയായിരിക്കും.
advertisement
ഇവ കൂടാതെ മെയ് മാസത്തിലെ മറ്റ് അവധി ദിനങ്ങൾ ഇവയാണ്. മെയ് 16 - ഞായർ, മെയ് 22 - നാലാം ശനിയാഴ്ച , മെയ് 23 - ഞായർ, മെയ് 26 - ബുദ്ധ പൗർണിമ, മെയ് 30 - ഞായർ.
റമദാൻ ആയതിനാൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വിപണികൾക്കും ഇന്ന് അവധിയായിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവുകൾ എന്നിവയോടൊപ്പം എസ് എൽ ബി വിഭാഗങ്ങളും ഇന്ന് അടഞ്ഞു കിടന്നു. ഓഹരികൾക്ക് പുറമെ കമ്മോഡിറ്റി - നാണയ വ്യാപാരങ്ങളും ഈദ് പ്രമാണിച്ച് ഇന്ന് പ്രവർത്തിച്ചില്ല.
advertisement
ഇന്ത്യയിലെ ബാങ്കുകൾക്ക് 2021 മെയ് മാസത്തിൽ 12 ദിവസം വരെ അവധിയുണ്ട്. വിവിധ ഉത്സവങ്ങളും വാരാന്ത്യ അവധി ദിനങ്ങളും ഉൾപ്പെടെയാണ് ഈ അവധി ദിനങ്ങൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ‌ബി ‌ഐ) മാർഗ നിർ‌ദ്ദേശങ്ങൾ‌ പ്രകാരം, പൊതുമേഖല, സ്വകാര്യമേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവയുൾപ്പെടെ എല്ലാ ബാങ്കുകളും ഈ അവസരങ്ങളിൽ അടച്ചിടും.
റിസർവ് ബാങ്ക് അവധി ദിനങ്ങളെ രണ്ടു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള അവധി, ബാങ്കുകൾക്കു വേണ്ടിയുള്ള തത്സമയ മൊത്ത സെറ്റിൽമെന്റ് ഹോളിഡേയ്ക്കു കീഴിൽ വരുന്ന അവധി. മഹാമാരിയുടെ രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ഈ അവസരത്തിൽ മെയ് മാസത്തിൽ പാലിക്കേണ്ട കർശനമായ പ്രോട്ടോക്കോളുകളുടെ ഭാഗമായി ബാങ്കുകളുടെ പ്രവൃത്തി സമയം കുറയ്ക്കാൻ നിരവധി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
Keywords: ഈദ്-ഉൽ-ഫിത്തർ, ബാങ്ക് അവധി, ആർബിഐ, അവധി, Eid-Ul-Fither, Bank Holidays, RBI, Holiday
മലയാളം വാർത്തകൾ/ വാർത്ത/Money/
ബാങ്ക് അവധി: നാളെ ബാങ്ക് അവധിയുള്ള നഗരങ്ങൾ ഏതൊക്കെയെന്നറിയാം
Next Article
advertisement
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
വിവാഹമോചിതനായ മകനെ പാലില്‍ കുളിപ്പിച്ച് ശുദ്ധി വരുത്തി അമ്മ; കേക്ക് മുറിച്ച് ആഘോഷം
  • വിവാഹമോചിതനായ യുവാവിന്റെ പാല്‍ അഭിഷേക വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി, 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടു.

  • 120 ഗ്രാം സ്വര്‍ണ്ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് തിരിച്ചു നല്‍കി, യുവാവ് സന്തോഷവാനായി.

  • വിവാഹമോചനം ആഘോഷിച്ച യുവാവിന്റെ വിഡിയോയ്ക്ക് നിരവധി പ്രതികരണങ്ങള്‍

View All
advertisement