ചൈതന്യാനന്ദ സരസ്വതി തന്റെ രണ്ട് വനിതാ സഹായികളോടൊപ്പം ഇരകളെ ഭീഷണിപ്പെടുത്തുകയും അയച്ച അശ്ലീല സന്ദേശങ്ങള്‍ നീക്കം ചെയ്യാൻ നിര്‍ബന്ധിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എയര്‍ഹോസ്റ്റസുമാരുമൊത്തുള്ള ബാബയുടെ ഒന്നിലധികം ഫോട്ടോകളും സ്ത്രീകളുടെ ഡിസ്‌പ്ലേ ചിത്രങ്ങളുടെ(ഡിപി) സ്‌ക്രീന്‍ഷോട്ടുകളും ഫോണില്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സണായി നിയമിതനായ സമയത്ത് ഇയാള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതായും ആരോപണമുണ്ട്.
ചൈതന്യാനന്ദ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെയ്ത പ്രവര്‍ത്തികളില്‍ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
തെളിവുകള്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴും ചൈതന്യാനന്ദ പലതവണ നുണ പറഞ്ഞതായും പോലീസ് പറഞ്ഞു. രേഖകളും ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയപ്പോള്‍ മാത്രമാണ് ഇയാള്‍ മനസ്സില്ലാമനസ്സോടെ പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു. തെളിവെടുപ്പിനായി ഇയാളെ തിങ്കളാഴ്ച കാമ്പസിലേക്ക് കൊണ്ടുപോയിരുന്നു. ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ചൈതന്യാനന്ദയെ ഞായറാഴ്ച ആഗ്രയിലെ ഒരു ഹോട്ടലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
62 വയസ്സുള്ള ചൈതന്യാനന്ദ സരസ്വതി ആക്ഷേപകരമായ ഭാഷയില്‍ തനിക്ക് സന്ദേശങ്ങള്‍ അയച്ചതായി 21 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇയാളുമായി ആദ്യം സംസാരിക്കുന്നത്. അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാന്‍സലറായിരുന്നു പ്രതിയെന്നും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹം വിചിത്രമായി തന്നെ നോക്കിയെന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ചില പരിക്കുകളുമായി ബന്ധപ്പെട്ട് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പങ്കിടാന്‍ അദ്ദേഹത്തിന് സന്ദേശം അയച്ചിരുന്നതായും ചില സമയങ്ങളില്‍ പ്രതി മറുപടി നല്‍കിയതായും പെണ്‍കുട്ടി പറഞ്ഞു. "ബേബി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇന്ന് നീ വളരെ സുന്ദരിയാണ്", എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ പ്രതി അയച്ചതായാണ് വെളിപ്പെടുത്തല്‍. അവളുടെ മുടിയഴകിനെ അയാള്‍ പ്രശംസിച്ചതായും പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. ഇതിന് മറുപടി അയക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടുള്ള സന്ദേശവും പ്രതി അയച്ചതായാണ് വിവരം. വിദേശ യാത്രകളില്‍ അയാള്‍ക്കൊപ്പം പോകാനും വിദ്യാര്‍ത്ഥിനികളില്‍ പലരെയും പ്രതി നിര്‍ബന്ധിച്ചു. രാത്രി വൈകിയുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥിനികളെ തന്റെ മുറിയിലേക്ക് ഇയാള്‍ ക്ഷണിക്കുന്നതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഈ ആവശ്യങ്ങള്‍ നിരസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും തടഞ്ഞുവെക്കുന്നതായും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.