TRENDING:

ഡൽഹി തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ പ്രചാരണത്തിനിറങ്ങും

Last Updated:

ആം ആദ്മി പാർട്ടിയ്ക്കായി മുഖ്യമന്ത്രി കെജ്രിവാളാണ് പ്രചാരണം നയിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. ബി.ജെ.പി.ക്ക് വേണ്ടി കേന്ദ്ര ആഭ്യന്തര അമിത് ഷായ്ക്ക് പുറമെ വിവിധ കേന്ദ്ര നേതാക്കളും ഇന്ന് പ്രചാരണത്തിനിറങ്ങും. ആം ആദ്മി പാർട്ടിയ്ക്കായി മുഖ്യമന്ത്രി കെജ്രിവാളാണ് പ്രചാരണം നയിക്കുന്നത്. എന്നാൽ പ്രമുഖന്മാർ ആരും കോൺഗ്രസിനായി കൊട്ടിക്കലാശത്തിൽ പങ്കെടുക്കുന്നില്ല.
advertisement

പതിയെ തുടങ്ങിയ പ്രചാരണം അവസാന ലാപ്പിൽ എത്തിയപ്പോൾ ചൂടുപിടിച്ചു. പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ പ്രധാനമന്ത്രി വിമർശിച്ചതോടെ വാക്പോരിന് മൂർച്ചയേറി. വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യാപിക്കാൻ ബി.ജെ.പി., എ.എ.പി. യെ വെല്ലുവിളിക്കുകയും ചെയ്തു.

എന്നാൽ വികസന നേട്ടങ്ങളാണ് ആം ആദ്മി പാർട്ടി പ്രചാരണത്തിലുടനീളം ഉയർത്തിയത്. കോൺഗ്രസിനും ബി.ജെ.പി.യ്ക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാത്തതും അരവിന്ദ് കെജ്രിവാൾ ആയുധമാക്കി. ശക്തമായ ത്രികോണ മത്സരത്തിലേക്ക് എത്തിയെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുമുയർത്തി രാഹുലും പ്രിയങ്കയും പ്രചാരണം കെഴുപ്പിച്ചു. ബി.ജെ.പി.യ്ക്കായി കേന്ദ്രമന്ത്രി അമിത് ഷാ പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും റാലികകളിൽ പങ്കെടുക്കും. അരവിന്ദ് കെജ്രിവാളിനെ മുൻ നിർത്തി കൊട്ടിക്കലാശം കൊഴുപ്പിക്കാനാണ് എ.എ.പി.യുടെ ശ്രമം. മറ്റന്നാളാണ് വോട്ടെടുപ്പ്. 11 ന് ഫലം പ്രഖ്യാപിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ പ്രചാരണത്തിനിറങ്ങും
Open in App
Home
Video
Impact Shorts
Web Stories