ഞായറാഴ്ച ഉച്ച കഴിഞ്ഞതു മുതൽ മുഖ്യമന്ത്രിക്ക് സുഖമില്ലായ്മ അനുഭവപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച കോവിഡ് 19 ടെസ്റ്റിന് വിധേയനാകാൻ അദ്ദേഹം സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
You may also like:മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് കേരളത്തിലെ മന്ത്രി നൽകിയ വിവരമനുസരിച്ച് [NEWS]മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല [NEWS] കോവിഡ‍് മുക്തമായി ന്യൂസിലന്റ്; സന്തോഷത്താൽ നൃത്തം ചെയ്തെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ [NEWS]
advertisement
അതേസമയം, കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി നിജപ്പെടുത്തിയതായി കഴിഞ്ഞദിവസം മുഖ്യമന്ത്രി കെജ്രിവാൾ അറിയിച്ചിരുന്നു.
അതേസമയം, ഡൽഹിയിൽ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികൾക്ക് ഈ നിയന്ത്രണമില്ല. എന്തെങ്കിലും പ്രത്യേക സർജറിക്കായി എത്തുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാവുന്നതാണ്.
ഇതുവരെ, ഡൽഹിയിൽ മാത്രം 28,936 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.