തിരുവനന്തപുരം: ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഒരുക്കിയ ക്വറന്‍റീൻ സംവിധാനങ്ങളെല്ലാം പൊളിഞ്ഞു. രണ്ടര ലക്ഷം പേരെ പാർപ്പിക്കാൻ സൗകര്യം ഉണ്ട് എന്നത് മുഖ്യമന്ത്രിയുടെ ബഡായി പറച്ചിലായി. 20,000 പേരെ താമസിക്കാനുള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ല. മടങ്ങിയെത്തുന്ന പ്രവാസികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു സർക്കാരിന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു
തുടക്കത്തിൽ കാട്ടിയിരുന്ന ജാഗ്രത പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇപ്പോഴില്ല. ആരോഗ്യവകുപ്പ് തുടർച്ചയായി ഇറക്കുന്ന സർക്കുലറുകളിൽ അവ്യക്തതയുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആശങ്കയുണ്ട്. മെഡിക്കൽ കോളേജുകളിലുള്ള നേഴ്സുമാർക്ക് ക്വറന്‍റീൻ സൗകര്യമൊരുക്കുന്നില്ല. കോവിഡ് ഡ്യൂട്ടിക്ക് ശേഷം ഇവരെ വാർഡുകളിൽ ഡ്യൂട്ടി ചെയ്യാൻ നിർബന്ധിക്കുന്നു. ഇത് രോഗവ്യാപനത്തിന് സാധ്യത ഉണ്ടാകുമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
TRENDING:'Covid19|മുംബൈയ്ക്ക് കേരളത്തിൻറെ കൈത്താങ്ങ്| രണ്ടാമത്തെ ദൗത്യസംഘം ഇന്ന് യാത്ര തിരിക്കും [NEWS]Unlock 1.0 Kerala | കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ; മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]വൈദ്യുതി ബിൽ കണ്ട് ഞെട്ടിയോ? അമിതനിരക്കിൽ 'ഷോക്കടിച്ച്' ജനങ്ങൾ [NEWS]
പ്രതിപക്ഷം പൂർണമായി സർക്കാരിനോട് സഹകരിക്കും. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. കൂടുതൽ പരിശോധന കിറ്റുകൾ ലഭ്യമാക്കണം. രാജ്യത്ത് ഏറ്റവും കുറവ് ടെസ്റ്റ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും ചെന്നിത്തല ആരോപിച്ചു. എല്ലാ സർക്കാർ സ്വകാര്യ ലാബുകളിലും റാപിഡ് ആൻറിബോഡി ടെസ്റ്റ് നടത്തണം. പരിശോധനാഫലങ്ങൾ വൈകുന്നുന്നത് രോഗപ്രതിരോധത്തിന് വെല്ലുവിളിയാകുന്നുവെന്നാണ് ആരോപണം. പരിശോധനാ ഫലങ്ങൾ വേഗത്തിൽ പുറത്തു വിടാൻ സർക്കാർ നടപടി എടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Covid 19 in Kerala, Expat return issue, Opposition leader ramesh chennithala