'മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് കേരളത്തിലെ മന്ത്രി നൽകിയ വിവരമനുസരിച്ച്': മനേക ഗാന്ധി

വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പറഞ്ഞത് അനുസരിച്ചാണ് താൻ ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് പറഞ്ഞതെന്നും മനേക ഗാന്ധി

News18 Malayalam | news18-malayalam
Updated: June 8, 2020, 7:41 AM IST
'മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് കേരളത്തിലെ മന്ത്രി നൽകിയ വിവരമനുസരിച്ച്': മനേക ഗാന്ധി
മനേക ഗാന്ധി
  • Share this:
മലപ്പുറം: സംസ്ഥാന വനംമന്ത്രി നൽകിയ വിവരം അനുസരിച്ചാണ് ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന ആരോപണം ഉന്നയിച്ചതെന്ന് മനേക ഗാന്ധി. മൊറയൂർ പഞ്ചായത്തിലെ യൂത്ത് ലീഗിന് അയച്ച കത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പറഞ്ഞത് അനുസരിച്ചാണ് താൻ ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് പറഞ്ഞതെന്നും അവർ വിശദീകരിക്കുന്നു.

മനോഹരമായ ചരിത്രമുള്ള നാടാണ് മലപ്പുറം. താൻ ഉദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചാണെന്നും മനേക ഗാന്ധി പറഞ്ഞു. ഇതൊരു സാമുദായിക വിഷയമായി മാറ്റാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. യഥാർഥ പ്രശ്നം എല്ലാവരും മനസിലാക്കണമെന്നും മനേക ഗാന്ധി കത്തിൽ പറഞ്ഞു.

TRENDING:സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരൻ വെട്ടി; മൂവാറ്റുപുഴ സ്വദേശിയായ പ്രതി ഒളിവിൽ [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]
ആന കൊല്ലപ്പെട്ട സംഭവത്തിൽ മനേകഗാന്ധി മലപ്പുറത്തെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പ്രതിഷേധ കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് മനേക ഗാന്ധിയുടെ കത്ത്. എന്നാൽ മലപ്പുറത്തെ അവഹേളിച്ചുകൊണ്ടുള്ള ട്വീറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വീണ്ടും കത്തയച്ചിട്ടുണ്ട്.
First published: June 8, 2020, 6:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading