ഭക്തർ തെർമൽ സ്ക്രീനിംഗ്, മാസ്ക് ധരിക്കൽ എന്നിങ്ങനെയുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിൽ ഉത്തരാഖണ്ഡ് സർക്കാർ പരാജയപ്പെട്ടു. കുംഭ് അഡ്മിനിസ്ട്രേഷനും ഇക്കാര്യത്തിൽ പരാജയപ്പെട്ടു. എന്നാൽ മഹാകുംഭിന്റെ ‘ഷാഹി സ്‌നാൻ’ വേളയിൽ സംസ്ഥാന ഭരണകൂടം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുവെന്ന് മുഖ്യമന്ത്രി തിറത്ത് സിംഗ് റാവത്ത് അവകാശപ്പെട്ടു.
വിഷ്ണു വിശാലിന്റെ ജീവിത സഖിയാവാൻ ജ്വാല ഗുട്ട; വിവാഹ തീയതി പങ്കുവെച്ച് താരങ്ങൾ
advertisement
തിങ്കളാഴ്ച നടന്ന രണ്ടാമത്തെ ‘ഷാഹി സ്‌നാൻ’ വേളയിൽ 31 ലക്ഷത്തിലധികം ഭക്തർ നദിയിൽ മുങ്ങിയതായി കുംഭമേള പൊലീസ് കൺട്രോൾ സെൽ അറിയിച്ചു. ആരോഗ്യവകുപ്പ് പറയുന്നത് അനുസരിച്ച് ഞായറാഴ്ച 11:30 മുതൽ അടുത്ത ദിവസം വൈകുന്നേരം അഞ്ചു വരെ 18,169 ഭക്തരോട് കോവിഡ് - 19 പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെടുകയും 102 പേർ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു.
ഗ്ലാസ് തകർത്ത് റസ്റ്റോറന്റിൽ കയറി മോഷണം നടത്തിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് ഉടമ
ഇവ കൂടാതെ, നിയമങ്ങൾ നടപ്പാക്കുന്നത് ഉറപ്പാക്കാൻ പ്രദേശത്ത് സി സി ടി വി ക്യാമറകൾ ഉണ്ടായിരുന്നിട്ടും പലയിടത്തും തെർമൽ സ്ക്രീനിംഗ് നടത്തിയിട്ടില്ല. യുപി - ഉത്തരാഖണ്ഡ് അതിർത്തിയിൽ രോഗലക്ഷണങ്ങൾ പരിശോധിക്കുകയും നെഗറ്റീവ് റിപ്പോർട്ട് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴും മേളയിൽ ഇത്തരം ഒരു പരിശോധനാ രീതിയും പാലിച്ചിട്ടില്ലെന്ന് ആഗ്രയിൽ നിന്നുള്ള ഒരു ഭക്തൻ പറഞ്ഞു.
ആളുകൾ മാർഗ നിർദ്ദേശങ്ങൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ പരമാവധി ശ്രമിച്ചുവെന്നും ഇത് ഉത്തരാഖണ്ഡ് പൊലീസിന്റെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നുവെന്നും ഉത്തരാഖണ്ഡിലെ ഡി ജി പി അശോക് കുമാർ പറഞ്ഞു. കോവിഡ് 19 കാരണം ഏകദേശം 50 ശതമാനം ഭക്തർ മാത്രമാണ് ഇത്തവണ കുംഭ മേളയിൽ പങ്കെടുത്തിട്ടുള്ളത്.
കുംഭയിലെ സോംവതി അമവാസ്യയുടെ തലേദിവസം ധാരാളം ഭക്തർ നദിയിൽ മുങ്ങിയിരുന്നു. അന്നത്തെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. 2020ൽ ഡൽഹിയിൽ നടന്ന നിസാമുദ്ദീൻ മർകസ് സമ്മേളനവുമായി ആളുകൾ കുംഭ മേളയെ താരതമ്യം ചെയ്യുകയും ചെയ്തു. പക്ഷേ, ആളുകൾ ഒരു ഹാളിൽ സംഘടിപ്പിച്ചതുമായി കുംഭ മേളയെ താരതമ്യപ്പെടുത്താനാവില്ലെന്ന് റാവത്ത് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് ആളുകൾ മുങ്ങുന്നത്. ഇതിന് സമയവും നിശ്ചയിച്ചിട്ടുണ്ട്. ഇതിനെ മർകസ് സമ്മേളനവുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
