HOME » NEWS » Buzz » THE THIEF WHO BROKE INTO THE SHOP AND OFFERED THE JOB TO THE RESTAURANT OWNER

ഗ്ലാസ് തകർത്ത് റസ്റ്റോറന്റിൽ കയറി മോഷണം നടത്തിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് ഉടമ

സി സി ടി വി ക്യാമറകൾ പരിശോധിച്ചപ്പോൾ ഇതേ വ്യക്തി അടുത്തിടെ സമീപത്തെ രണ്ട് കടകളിലും മോഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്.

News18 Malayalam | news18
Updated: April 13, 2021, 7:42 PM IST
ഗ്ലാസ് തകർത്ത് റസ്റ്റോറന്റിൽ കയറി മോഷണം നടത്തിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് ഉടമ
restaurant
  • News18
  • Last Updated: April 13, 2021, 7:42 PM IST
  • Share this:
കടയിൽ കയറി മോഷ്ടിച്ച കള്ളന് ജോലി വാഗ്ദാനം ചെയ്ത് റസ്റ്റോറന്റ് ഉടമ. ഈ വാർത്ത പ്രചരിച്ചതോടെ നിരവധി പേരാണ് റസ്റ്റോറന്റ് ഉടമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ദയയുടെയും ക്ഷമയുടെയും പര്യായമാണ് ഇദ്ദേഹമെന്ന് നിരവധി പേർ കമന്റ് ചെയ്തു. ജോർജിയയിലെ അഗസ്റ്റയിലെ ഡയാബ്ലോസ് സൌത്ത് വെസ്റ്റ് ഗ്രിൽ എന്ന റെസ്റ്റോറന്റിന്റെ ഉടമ കാൾ വാലസ് ആണ് മോഷ്ടാവിന് ജോലി വാഗ്ദാനം ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണശാലയിൽ എത്തിയപ്പോഴാണ് മുൻവാതിലിലെ ഗ്ലാസ് തകർന്നതായി ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. പുലർച്ചെ നാലുമണിക്കാണ് മോഷ്ടാവ് റസ്റ്റോറന്റ് അതിക്രമിച്ച് കയറിയത്. മോഷ്ടാവ് ക്യാഷ് ബാഗുമായി നടന്നുപോകുന്നതായി നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ, ആ ബാഗ് ശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു.

KT Jaleel Resignation | 'സത്യം വിജയിച്ചു; പോരാട്ടം ഫലം കണ്ടു'; നിയമന അട്ടിമറിക്ക് ഇരയായ സഹീർ കാലടി

വിവരം അറിഞ്ഞപ്പോൾ ആദ്യം ദേഷ്യവും നിരാശയും തോന്നിയതായി സി‌ എൻ ‌എന്നിനോട് സംസാരിച്ച വാലസ് വ്യക്തമാക്കി. എന്നാൽ, പിന്നീട് ആ വ്യക്തിയോട് സഹതാപം തോന്നിയതായും വാലസ് പറഞ്ഞു. ഇതിനെ തുടർന്ന് ഫേസ്ബുക്കിൽ ഒരു പോസ്റ്റു ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ജീവിത പ്രശ്നങ്ങളുമായി പൊരുതുന്ന അല്ലെങ്കിൽ സാമ്പത്തികമായി ഏറെ പ്രശ്‌നങ്ങളുള്ള വ്യക്തിയാകാം ഈ മോഷണം നടത്തിയതെന്നും ദയവായി നിങ്ങൾ ജോലിക്കായി അപേക്ഷ നൽകാനുമാണ് റസ്റ്റോറന്റ് ഉടമ വൈറലായ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിൽ തന്റെ സ്വകാര്യ ഫോൺ നമ്പറും ഇദ്ദേഹം നൽകിയിട്ടുണ്ട്. നിങ്ങൾ തിരഞ്ഞെടുത്ത പാതയേക്കാൾ മികച്ച അവസരങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. വാലസ് എന്ന ഈ റെസ്റ്റോറന്റ് ഉടമ ആളുകളോട് എത്രമാത്രം പരിഗണനയുള്ളവനാണെന്ന് ഈ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

'മട്ടന്റെ രുചി, മരുമോന്റെ ജോലി, അദീബ് എന്ന ചെകുത്താൻ'; ബെന്യാമിൻ CPMന്റെ അടിമജീവിതം നയിക്കുന്നെന്ന് ആർ. സെൽവരാജ്

കഴിഞ്ഞ എട്ട് വർഷമായി ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്ന റസ്റ്റോറന്റ് ഉടമയാണ് ഇദ്ദേഹം. തന്റെ നമ്പറിൽ കോൾ ചെയ്യാൻ ഭയപ്പെടേണ്ടതില്ലെന്നും പ്രതികാരത്തിനായല്ല ഫോൺ നമ്പർ നൽകിയിരിക്കുന്നതെന്നും അദ്ദേഹം ഉറപ്പു നൽകുന്നുമുണ്ട്. 'പോലീസില്ല, ചോദ്യങ്ങളൊന്നുമില്ല. നിങ്ങളെ എങ്ങനെ സഹായിക്കാമെന്നും നിങ്ങൾ പോകുന്ന വഴി എങ്ങനെ ശരിയിലേക്ക് നയിക്കാമെന്നും നമുക്ക് സംസാരിക്കാം' - എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

സി സി ടി വി ക്യാമറകൾ പരിശോധിച്ചപ്പോൾ ഇതേ വ്യക്തി അടുത്തിടെ സമീപത്തെ രണ്ട് കടകളിലും മോഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. അതിനാൽ, കവർച്ചക്കാരന്റെ ഈ പ്രവർത്തി അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം യാഹൂ ന്യൂസിനോട് പറഞ്ഞു.

'മനുഷ്യരെന്ന നിലയിൽ നാമെല്ലാവരും പരസ്പരം ക്ഷമിക്കണം, മെച്ചപ്പെട്ട വഴികൾ കണ്ടെത്താൻ ശ്രമിക്കണം, കാരണം ഈ ലോകത്ത് വളരെയധികം വിദ്വേഷം ഉണ്ട്. ജീവിതത്തിൽ പരസ്പരം പ്രശ്‌നങ്ങളും വെല്ലുവിളികളും നാം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പ്രത്യേകിച്ച് റസ്റ്റോറന്റ് വ്യവസായത്തെ മഹാമാരി ബാധിച്ച സമയത്താണ് ഇത്തരത്തിലൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിലും കൂടുതൽ ആളുകളെ സഹായിക്കാൻ അദ്ദേഹം കാണിച്ച മനസ്സിന് നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്.
Published by: Joys Joy
First published: April 13, 2021, 7:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories