TRENDING:

'ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ട്'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

Last Updated:

ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ താല്പര്യങ്ങളെ സംഘർഷം ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു

advertisement
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുകയും ആൾനാശം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരണമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി രാജ്യസഭയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സമാധാനപരമായ പരിഹാരത്തിനും സംയമനത്തിനും വേണ്ടിയുള്ള സർക്കാരിന്റെ ആഹ്വാനം ജയശങ്കർ ആവർത്തിച്ചു. ഫെബ്രുവരി 20-ന് തന്നെ സർക്കാർ ഇതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ തന്നെയാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
News18
News18
advertisement

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ഗൗരവമുള്ളതാണ്. ഇറാനിലെ ഉന്നത നേതൃത്വം ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായും അക്രമാസക്തമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ഈ വിഷയങ്ങൾ നിരീക്ഷിക്കുന്നത്.ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ താല്പര്യങ്ങളെ ഈ സംഘർഷം ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു

ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് പശ്ചിമേഷ്യ വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ എണ്ണ, ഗ്യാസ് ആവശ്യങ്ങളുടെ വലിയൊരു ഭാഗം അവിടെ നിന്നാണ് വരുന്നത്. അതോടൊപ്പം അവിടെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും ആദരിക്കപ്പെടണമെന്നും സിവിലിയന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അവിടെയുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ മിഷനുകൾ അറിയിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ട്'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
Open in App
Home
Video
Impact Shorts
Web Stories