TRENDING:

അതെന്താ പക്ഷിക്കാഷ്ഠമാണോ?; മോദിയെ പരിഹസിച്ച് വീണ്ടും ദിവ്യ സ്പന്ദന

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യാസ്പന്ദനയുടെ മറ്റൊരു ട്വീറ്റ് കൂടി വിവാദത്തിലായി. ഏകതാപ്രതിമയുടെ കാല്‍ച്ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ചതാണ് വിവാദത്തിലായത്.
advertisement

'ആധികാരികം'; ഇന്ത്യക്ക് 9 വിക്കറ്റ് ജയം, പരമ്പര

'അതെന്താ പക്ഷിക്കാഷ്ഠമാണോ' എന്നായിരുന്നു ചിത്രത്തിന് ദിവ്യ നല്‍കിയ അടിക്കുറിപ്പ്. കോണ്‍ഗ്രസിന്റെ മൂല്യം തകരുന്നതാണ് കാണുന്നത് എന്നാണ് രാഹുലിനെ പരോക്ഷമായി സൂചിപ്പിച്ച് ബിജെപി പ്രതികരിച്ചത്.

ഇന്ത്യ നേടിയത് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം; രോഹിത്ത് കോഹ്‌ലി കൂട്ടുകെട്ടും റെക്കോര്‍ഡ് ബുക്കില്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്വീറ്റുകളുടെ പേരില്‍ ദിവ്യ വിമര്‍ശനം നേരിടേണ്ടി വരുന്നത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി സ്ഥാനം സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്ത ദിവ്യയുടെ നടപടിയെ പാര്‍ട്ടിയും ദിവ്യയും തമ്മിലുള്ള അസ്വാരസ്യമായി രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയിൽ ദിവ്യ സ്പന്ദനക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
അതെന്താ പക്ഷിക്കാഷ്ഠമാണോ?; മോദിയെ പരിഹസിച്ച് വീണ്ടും ദിവ്യ സ്പന്ദന