'ആധികാരികം'; ഇന്ത്യക്ക് 9 വിക്കറ്റ് ജയം, പരമ്പര
Last Updated:
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 104 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ച്വറി നേടി. 56 പന്തുകളില്‍ നിന്ന് 63 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
മറുവശത്ത് നായകന്‍ വിരാട് കോഹ്‌ലി 29 പന്തുകളില്‍ നിന്ന് 33 റണ്‍സുമായി നിന്നു. നാല് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്ങ്‌സ്. അഞ്ച് പന്തില്‍ നിന്ന് ആറ് റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ രവീന്ദ്ര ജഡേജയുടെ ബൗളിങ്ങ് പ്രകടനത്തിന് മുന്നിലാണ് വിന്‍ഡീസ് തകര്‍ന്നത്. ജജേഡ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറയും ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റുകളും വീഴ്ത്തി. വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കീറണ്‍ പവലിനെ ഭൂവനേശ്വര്‍ കുമാര്‍ വീഴ്ത്തിയിരുന്നു. രണ്ടാം ഓവറില്‍ ഷായി ഹോപ്പിനെ ബൂംറയും മടക്കി. റണ്ണൊന്നുമെടുക്കാതെയാണ് രണ്ട് വിന്‍ഡീസ് താരങ്ങളും കൂടാരം കയറിയത്. പിന്നാലെ രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു റോവ്മാന്‍ പവലിനെ (16)യും ഹെറ്റ്‌മെറിനെ (9)യും ജഡേജയും വീഴ്ത്തി.
advertisement
മര്‍ലോണ്‍ സാമുവല്‍സ് പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും ഖലീല് അഹമ്മദിന്റെ പന്തില്‍ ധവാന് പിടികൊടുത്ത് താരവും മടങ്ങുകയായിരുന്നു. 24 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സാമുവല്‍സും നായകന്‍ ഹോള്‍ഡറും (25) മാണ് വിന്‍ഡീസിന്‍രെ ടോപ്പ് സ്‌കോറര്‍മാര്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2018 5:11 PM IST


