TRENDING:

പാചകവാതക വിതരണം; ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കും; കേന്ദ്ര ഇടപെടലില്‍ പ്രതിസന്ധി അയയുന്നു

Last Updated:

നയതന്ത്ര ഇടപെടലിലൂടെ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളായ ശിവാലിക്കും നന്ദാദേവിയും ഹോര്‍മുസ് കടലിടുക്ക് വഴി എല്‍പിജി രാജ്യത്ത് എത്തിച്ചതും പാചകവാതക പ്രതിസന്ധിയ്ക്ക് അയവുവരുത്തും

advertisement
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതോടെ ഇന്ത്യയിലേക്കുള്ള പാചക വാതക വിതരണത്തിലുണ്ടായ പ്രതിസന്ധി അയയുന്നു. പാചകവാതക ക്ഷാമം മറികടക്കാന്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിപ്പിച്ചതോടെയാണ് പ്രതിസന്ധിയ്ക്ക് വിരാമമാകുന്നത്.നയതന്ത്ര ഇടപെടലിലൂടെ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളായ ശിവാലിക്കും നന്ദാദേവിയും ഹോര്‍മുസ് കടലിടുക്ക് വഴി എല്‍പിജി രാജ്യത്ത് എത്തിച്ചതും പാചകവാതക പ്രതിസന്ധിയ്ക്ക് അയവുവരുത്തും. പാചകവാതക ഇറക്കുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, മൊത്തം ഉപഭോഗത്തിന്റെ 60 ശതമാനം ഇറക്കുമതിയെ ആശ്രയിച്ചാണ് നടപ്പിലാക്കുന്നത്.
News18
News18
advertisement

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായതോടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം, മുമ്പ് പെട്രോകെമിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍, പ്രൊപിലീന്‍, ബ്യൂട്ടീന്‍ എന്നിവ പ്രകൃതി വാതക ഉല്‍പാദനത്തിനായി പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ക്ഷാമ ഭീതിയാല്‍ ആവശ്യത്തില്‍ കൂടുതല്‍ എല്‍പിജി ബുക്ക് ചെയ്യുന്ന പ്രവണതയും കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിസന്ധി സാഹചര്യങ്ങളിലും ആവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഫലപ്രദമാണെന്ന് വിലയിരുത്തപ്പെടുന്നു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പാചകവാതക വിതരണം; ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കും; കേന്ദ്ര ഇടപെടലില്‍ പ്രതിസന്ധി അയയുന്നു
Open in App
Home
Video
Impact Shorts
Web Stories