TRENDING:

ഈ വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ മികച്ചതാക്കാൻ ഡാൻസും ഡ്രോണ്‍ ഷോയും മുതൽ ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ വരെ

Last Updated:

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പുതിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി സായുധ സേനയുടെയും അർദ്ധസൈനിക സേനയുടെയും മാർച്ച് പാസ്റ്റ് കർത്തവ്യ പഥിൽ നടക്കും. ഇതിന് പുറമെ, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മോട്ടോർസൈക്കിൾ റൈഡുകൾ, വിജയ് ചൗക്കിലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻസിസി റാലിയും എന്നിവയും റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
advertisement

ജൻ ഭാഗിദാരി (Jan Bhagidari) എന്ന പ്രധാനമന്ത്രിയുടെ ആശയം അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബുധനാഴ്ച ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിച്ച് രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 നാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ അവസാനിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാർക്കും ജനങ്ങൾക്കും ആദിവാസി സമൂഹങ്ങൾക്കും നന്ദിസൂചകമായാണ് ആഘോഷങ്ങൾ നടത്തുന്നത്.

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പുതിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ മിലിട്ടറി ടാറ്റൂ & ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ, വീർ ഗാഥ 2.0; വന്ദേ ഭാരതം നൃത്ത മത്സരത്തിന്റെ രണ്ടാം പതിപ്പ്, നാഷണൽ വാർ മെമ്മോറിയലിൽ മിലിട്ടറി & കോസ്റ്റ് ഗാർഡ് ബാൻഡുകളുടെ പ്രകടനങ്ങൾ, എൻഡബ്ല്യൂഎം-ൽ അഖിലേന്ത്യാ സ്‌കൂൾ ബാൻഡ് മത്സരം, ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിനിടെയുള്ള ഡ്രോൺ ഷോ എന്നിവയാണിത്.

advertisement

Also read-ഡ്രൈവർലെസ് കോച്ചുകൾ; ഊർജ സൗഹൃദം; മുംബൈക്ക് രണ്ട് മെട്രോ പാതകൾ കൂടി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മിലിട്ടറി ടാറ്റൂ & ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ജനുവരി 23, 24 തീയതികളിൽ മിലിട്ടറി ടാറ്റൂ ഫെസ്റ്റും ട്രൈബൽ ഡാൻസ് ഫെസ്റ്റിവലും നടക്കും. പ്രതിരോധ മന്ത്രാലയവും ആദിവാസികാര്യ മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് പരിപാടി ഏകോപിപ്പിക്കുന്നത്. 20 ആദിവാസി നൃത്തങ്ങളുമാണ് പരിപാടിയിൽ ഉണ്ടായിരിക്കുക. 1,200-ലധികം കലാകാരന്മാരാണ് ഇതിൽ അണിനിരക്കുന്നത്. ഗൗർ മരിയ, ഗഡ്ഡി നാറ്റി, സിദ്ദി ധമാൽ, ബൈഗ പർധോണി, പുരുലിയ, ബാഗുരുംബ, ഗുസാദി, ബാൾട്ടി, ലംബാഡി, പൈക, രത്വ, ബുഡിഗാലി, സോങ്കിമുഖാവതെ, കർമ്മ, മാംഗോ, കാ ഷാദ് മസ്തിഹ്, കുമ്മികളി, പാലയാർ, ചെരാവ് & രേഖാ & രേഖാ എന്നിവയാണ് പരിപാടിയിൽ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തരൂപങ്ങൾ.

advertisement

ഇന്ത്യൻ സായുധ സേനയുടെ ഭാ​ഗത്തു നിന്നും കുതിരപ്പടയുടം പ്രദർശനം, ഖുക്കുരി നൃത്തം, ഗട്ക, മല്ലഖാംബ്, കളരിപ്പയറ്റ്, തങ്-ത, മോട്ടോർ സൈക്കിൾ ഡിസ്‌പ്ലേ, എയർ വാരിയർ ഡ്രിൽ, നേവി ബാൻഡ്, ആയോധന കലകൾ എന്നിവയും ഉണ്ടാകും. ഏകദേശം 60,000 കാണികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗായകൻ കൈലാഷ് ഖേറിന്റെ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ടിക്കറ്റുകൾ www.bookmyshow.com ൽ ലഭ്യമാണ്.

വന്ദേ ഭാരതം 2.0

റിപ്പബ്ലിക് ദംന ആഘോഷങ്ങളുടെ ഭാഗമായി വന്ദേ ഭാരതം നൃത്തമത്സരത്തിന്റെ രണ്ടാം പതിപ്പും സംഘടിപ്പിച്ചിട്ടുണ്ട്. ഫോക്ക്/ട്രൈബൽ, ക്ലാസിക്കൽ, കണ്ടംപററി/ ഫ്യൂഷൻ എന്നീ വിഭാഗങ്ങളിൽ 17-30 വയസ് പ്രായമുള്ളവരിൽ നിന്ന് 2022 ഒക്ടോബർ 15 മുതൽ നവംബർ 10 വരെ എൻട്രികൾ ക്ഷണിച്ചിരുന്നു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഏഴ് സോണൽ കൾച്ചറൽ സെന്ററുകൾ 2022 നവംബർ 17 മുതൽ ഡിസംബർ 10 വരെ സംസ്ഥാന/യുടി തലത്തിലും സോണൽ തലത്തിലും എൻട്രികളുടെ മത്സരങ്ങൾ നടത്തിയിരുന്നു.

advertisement

Also read-Republic Day 2023 | റിപ്പബ്ലിക് ദിന പരേഡ്: ഇന്ത്യൻ നേവിയുടെ IL-38 വിമാനം ആദ്യമായും അവസാനമായും പ്രദർശിപ്പിക്കും

ഡിസംബർ 19, 20 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ 980 നർത്തകരാണ് പങ്കെടുത്തത്. ഇതിൽ നിന്ന് 503 നർത്തകരെയാണ് ജൂറി തിരഞ്ഞെടുത്തത്. ഈ നർത്തകർ ‘നാരി ശക്തി’ എന്ന വിഷയത്തിൽ പരേഡിൽ പ്രകടനം നടത്തും.

വീർ ഗാഥ 2.0

കഴിഞ്ഞ വർഷം ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി ആരംഭിച്ച പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് വീർ ഗാഥ. സായുധ സേനയുടെ ധീരമായ പ്രവൃത്തികളെയും ത്യാഗങ്ങളെയും കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

advertisement

ഈ വർഷവും സേനാം​ഗങ്ങൾ സ്‌കൂൾ കുട്ടികളുടെ ഗാലൻട്രി അവാർഡ് ജേതാക്കളുമായി വെർച്വൽ, മുഖാമുഖ സംവാദം സംഘടിപ്പിച്ചു. കവിത, ഉപന്യാസം, പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ തുടങ്ങിയ രൂപങ്ങളിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ എൻട്രികൾ സമർപ്പിച്ചത്. തിരഞ്ഞെടുത്ത ദേശീയ കമ്മിറ്റി ഇവ വിലയിരുത്തി. വിജയികളെ ജനുവരി 25 ന് ന്യൂഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആദരിക്കും. ഈ വിജയികളും പരേഡിൽ പങ്കെടുക്കും.

ടാബ്ലോകൾ

സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 17 ഉം, വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമായി ആറുമായി ആകെ 23 ടാബ്ലോകളാണ് പരേഡിൽ ഉണ്ടായിരിക്കുക. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, സാമ്പത്തികവും സാമൂഹികവുമായ പുരോഗതി, ശക്തമായ ആന്തരികവും ബാഹ്യവുമായ സുരക്ഷ എന്നിവയാണ് പരേഡിൽ കാണിക്കുക.

Also read-രാമസേതു ദേശീയ പൈതൃക സ്മാരകമാണോ? വിഷയം പരിഗണനയിലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ഭാരത് പർവ്

ജനുവരി 26 മുതൽ 31 വരെ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലുള്ള ജ്ഞാനപഥിൽ ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൻ ഭാഗിദാരി പ്രമേയത്തെ അടിസ്ഥാനമാക്കി ‘ഭാരത് പർവ്’ സംഘടിപ്പിക്കും. റിപ്പബ്ലിക് ദിന ടാബ്ലോകൾ, സൈനിക ബാൻഡുകളുടെ പ്രകടനങ്ങൾ, സാംസ്‌കാരിക പ്രകടനങ്ങൾ, പാൻ ഇന്ത്യ ഫുഡ് കോർട്ടുകൾ, ക്രാഫ്റ്റ്‌സ് ബസാർ എന്നിവ ഇതിൽ പ്രദർശിപ്പിക്കും.

ഇ-ഇൻവിറ്റേഷൻ

ഈ വർഷം പ്രധാന അതിഥികൾക്കും കാണികൾക്ക് നേരിട്ട് ക്ഷണക്കത്ത് നൽകുന്നതിന് പകരം ഇ-ഇൻവിറ്റേഷനാണ് നൽകിയത്. ഇതിനായി www.amantran.mod.gov.in എന്ന പ്രത്യേക പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകൾ, അഡ്മിറ്റ് കാർഡുകൾ, ഇൻവിറ്റേഷൻ കാർഡുകൾ, കാർ പാർക്കിംഗ് ലേബലുകൾ എന്നിവ ഈ പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാണ്.

പ്രത്യേക ക്ഷണിതാക്കൾ

സെൻട്രൽ വിസ്ത, കർത്തവ്യ പാത, പുതിയ പാർലമെന്റ് കെട്ടിടം എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടവർ, പാൽ-പച്ചക്കറി കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള സാധാരണ ജനങ്ങൾക്ക് ക്ഷണം അയച്ചിട്ടുണ്ട്.

സ്‌കൂൾ ബാൻഡ് പ്രകടനം

കുട്ടികൾക്കിടയിൽ അച്ചടക്കം, ടീം വർക്ക്, ദേശീയത എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ സ്‌കൂളുകൾക്കായി അഖിലേന്ത്യാ സ്‌കൂൾ ബാൻഡ് മത്സരം സംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച മത്സരത്തിൽ 300-ലധികം സ്‌കൂളുകൾ പങ്കെടുത്തു.

ഇതിൽ നിന്ന് എട്ട് സ്‌കൂൾ ബാൻഡുകളെ തിരഞ്ഞെടുത്തു, ജനുവരി 15 മുതൽ നാഷണൽ വാർ മെമ്മോറിയലിൽ പ്രകടനം ആരംഭിച്ചു. ജനുവരി 22 വരെ കലാപരിപാടികൾ തുടരും.

Also read-ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനുപ് ഗുപ്ത ഒരു വോട്ടിന് എഎപിയെ പരാജയപ്പെടുത്തിയത് എങ്ങനെ?

ഡ്രോൺ ഷോ

3,500 തദ്ദേശീയ ഡ്രോണുകൾ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ പ്രദർശനമാണിത്. റെയ്സിന കുന്നുകളിൽ വൈകുന്നേരമാണ് പരിപാടി നടക്കുക.

അനമോർഫിക് പ്രൊജക്ഷൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു 3-ഡി അനാമോർഫിക് പ്രൊജക്ഷനും ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കും.

മലയാളം വാർത്തകൾ/ വാർത്ത/India/
ഈ വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ മികച്ചതാക്കാൻ ഡാൻസും ഡ്രോണ്‍ ഷോയും മുതൽ ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ വരെ
Open in App
Home
Video
Impact Shorts
Web Stories