ഡ്രൈവർലെസ് കോച്ചുകൾ; ഊർജ സൗഹൃദം; മുംബൈക്ക് രണ്ട് മെട്രോ പാതകൾ കൂടി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Last Updated:

പുതുതായി ആരംഭിക്കുന്ന പാതകൾ മുംബൈയിലെ ഗതാഗതം സുഗമമാക്കുമെന്നാണ് പ്രതീക്ഷ

മുംബൈ മെട്രോയിലെ 2 എ, 7 എന്നീ റെയിൽ പാതകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. പുതുതായി ആരംഭിക്കുന്ന പാതകൾ മുംബൈയിലെ ഗതാഗതം സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നഗരത്തിലെ വിവിധ സ്ഥലങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. ഏകദേശം 12,600 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ മെട്രോ റെയിൽ പാതകളുടെ തറക്കല്ലിടൽ നിർവഹിച്ചതും പ്രധാനമന്ത്രി തന്നെയാണ്.
2018-ലാണ് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎൽ) മുംബൈ മെട്രോയുടെ നിർമാണപ്രവർത്തനങ്ങൾക്കായി 3,015 കോടി രൂപയുടെ കരാർ സ്വന്തമാക്കിയത്.
മുംബൈയിലെ ദഹിസാറിനെ ഡിഎൻ നഗറുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ ലൈൻ 2 എ. 17 സ്റ്റേഷനുകളുള്ള ഈ പാത 18.6 കിലോമീറ്റർ നീളുന്ന ഒരു എലിവേറ്റഡ് ഇടനാഴിയാണ്. മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) പറയുന്ന കണക്കു പ്രകാരം ഈ ലൈൻ നിലവിലെ യാത്രാ സമയം 50 ശതമാനം മുതൽ 75 ശതമാനം വരെ കുറയ്ക്കും.
advertisement
ദഹിസർ മുതൽ അന്ധേരി വരെ നീളുന്നതാണ് മെട്രോ ലൈൻ 7. ഈ ലൈൻ സെൻട്രൽ മുംബൈ, നോർത്തേൺ മുംബൈ സബർബൻ മുംബൈ എന്നിവയെ ബന്ധിപ്പിക്കുന്നു. 13 സ്റ്റേഷനുകളുള്ള ഈ റെയിൽ പാത 16.5 കിലോമീറ്ററിലായി നിർമിച്ച ഒരു എലിവേറ്റഡ് ഇടനാഴിയാണ്. 6,208 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.
advertisement
ഡിഎൻ നഗറിൽ നിന്ന് ആരംഭിച്ച് ബാന്ദ്ര വഴി മാൻഖുർദിലേക്ക് പോകുന്ന ലൈൻ 2 ബിയുടെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിലാണ് ബിഇഎംഎൽ മെട്രോ റാക്കുകൾ വിതരണം ചെയ്യുന്നത്. മെട്രോ കോച്ചുകൾ തദ്ദേശീയമായി നിർമിച്ചവയും പൂർണമായും എയർ കണ്ടീഷൻ ചെയ്തതും ഡ്രൈവർലെസ് (driverless) സൗകര്യം ഉള്ളതുമാണ്. യാത്രക്കാർക്ക് ഈ കോച്ചുകളിൽ സൈക്കിളുകളും കൊണ്ടുപോകാം. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഉള്ള ഈ കോച്ചുകൾ ഊർജ സൗഹൃദവുമാണ്. ഓരോ കോച്ചിലും 300 യാത്രക്കാരെ വഹിക്കാൻ കഴിയും. യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി സിസിടിവിവും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 2019 സെപ്റ്റംബറിലാണ് മേക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിലുള്ള, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആദ്യത്തെ മെട്രോ കോച്ച് പ്രധാനമന്ത്രി നകേന്ദ്ര ഉദ്ഘാടനം ചെയ്തത്.
advertisement
ജനുവരി 12 നാണ് റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ് സിസ്റ്റം, സിവിൽ വർക്ക്, ട്രാക്ക് ആൻഡ് സ്പീഡ് ട്രയൽ എന്നിവയുടെ പരിശോധന പൂർത്തിയാക്കി മുംബൈയിലെ പുതിയ മെട്രോ റെയിൽ പാതകൾക്ക് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിച്ചത്. പുതിയതായി ആരംഭിച്ച 2 എ, 7 മെട്രോ പാതകൾ ലക്ഷക്കണക്കിന് യാത്രക്കാർക്ക് സേവനം നൽകുമെന്ന് മെട്രോപൊളിറ്റൻ കമ്മീഷണർ എസ്വിആർ ശ്രീനിവാസ് പറഞ്ഞു.
2006 ജൂണിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മുംബൈയിൽ മെട്രോ വൺ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും, 2014-ലാണ് നഗരത്തിൽ മെട്രോ ഓടിത്തുടങ്ങിയത്. 2 എ, 7 എന്നീ രണ്ട് പുതിയ പാതകൾ കൊണ്ടുവരാൻ വീണ്ടും എട്ടു വർഷമെടുത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഡ്രൈവർലെസ് കോച്ചുകൾ; ഊർജ സൗഹൃദം; മുംബൈക്ക് രണ്ട് മെട്രോ പാതകൾ കൂടി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement