തിരുനെല്‍വേലി സ്വദേശികളായ പി.ഷൺമുഖവേലുവും ഭാര്യ സെന്താമരയും ആണ് ആ ധീര ദമ്പതികൾ. മാരക ആയുധങ്ങളുമായെത്തിയ മോഷ്ടാക്കളെ ഇവർ കസേരയും ചെരിപ്പുകളും ഉപയോഗിച്ചാണ് നേരിട്ടത്. ആയുധവുമായെത്തിയ മോഷ്ടാക്കൾ ആദ്യം ഷൺമുഖവേലുവിനെയാണ് ആക്രമിക്കുന്നത്. ഇയാളെ കഴുത്തിന് ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത് കണ്ടു കൊണ്ടെത്തിയ ഭാര്യ, സ്റ്റൂളുകളും കസേരകളും കള്ളന്മാർക്ക് നേരെ വലിച്ചെറിഞ്ഞു.
Also Read-പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി; 38കാരി അറസ്റ്റിൽ
ഇതിനിടെ ഇവരുടെ പിടിയിൽ നിന്ന് മോചിതനായ ഷൺമുഖവേലുവും ഭാര്യക്കൊപ്പം ചേർന്ന് ഇവരെ നേരിട്ടു. ദമ്പതികൾ ധീരമായി പ്രതിരോധിക്കുന്നത് കണ്ട കള്ളന്മാർ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
advertisement
ഭയപ്പെടാതെ മോഷ്ടാക്കളെ നേരിടുന്ന ദമ്പതികളുടെ സിസിറ്റിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2019 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രായം വകവെക്കാതെ പ്ലാസ്റ്റിക് കസേരയും ചെരിപ്പും ഉപയോഗിച്ച് കള്ളന്മാരെ തുരത്തി: ദമ്പതികൾക്ക് ധീരതയ്ക്കുള്ള അവാർഡ്
