പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി; 38കാരി അറസ്റ്റിൽ
Last Updated:
സ്ത്രീക്കെതിരെ പോക്സോ കേസ് ചുമത്തി
മുംബൈ: പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് പീഡിപ്പിച്ച സംഭവത്തിൽ 38കാരി അറസ്റ്റിൽ. മുംബൈ കുർലയിൽ നിന്നുള്ള വിവാഹിതയും നാലുകുട്ടികളുടെ മാതാവുമായ സ്ത്രീയാണ് അറസ്റ്റിലായത്. മുംബൈ നെഹ്റു നഗർ സ്വദേശിയായ ആൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. ഭക്ഷണം കഴിക്കാൻ പുറത്തുപോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഒരുമാസത്തിനുശേഷം കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് നെഹ്റു നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷണത്തിനിടെ, ജൂൺ 29ന് തന്നെ സ്ത്രീയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് രണ്ട് പരാതികളും തമ്മില്‍ ബന്ധമുണ്ടെന്ന് പൊലീസിന് സംശയം തോന്നിയത്.
പൊലീസ് സംഘം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ആണ്‍കുട്ടിയും സ്ത്രീയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസമായി പരിചയത്തിലായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും കുര്‍ളയിലെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുടിലില്‍നിന്ന് ഇരുവരെയും കണ്ടെത്തുകയുമായിരുന്നു. ജൂണ്‍ 29ന് വീട്ടില്‍നിന്നിറങ്ങിയ തന്നെ സ്ത്രീ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് 16കാരന്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് കുട്ടിയുമായി സ്ത്രീ ന്യൂഡല്‍ഹിയിലെത്തി താമസിക്കാനിടം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നാലെ ഇരുവരും ബറോഡയിലേക്കും അവിടെനിന്ന് നവസാരിയിലേക്കും പോയി. ഓഗസ്റ്റ് 11ന് മുംബൈയിലേക്ക് വരികയും കുർള റെയില്‍വേ ട്പാക്കിന് സമീപത്തെ കുടിലിൽ താമസം ആരംഭിക്കുകയുമായിരുന്നു.
advertisement
സ്ത്രീയോടൊപ്പം കഴിഞ്ഞദിവസങ്ങളില്‍ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും 16കാരന്‍ പൊലീസിനോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീക്കെതിരെ പോക്‌സോ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഓഗസ്റ്റ് 21 വരെ കോടതി കസ്റ്റഡിയിൽ വിട്ടു.
Location :
First Published :
August 14, 2019 10:50 PM IST


