രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഇടയ്ക്കിടെ നടക്കുന്ന നിലവിലെ തെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നവംബറില്‍ നിര്‍ദേശിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് മൂലം വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും അതിനാല്‍ ആവശ്യമായ പഠനം നടത്തി തെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Also Read 'കാർഷിക പരിഷ്കരണ നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും; പ്രതിഷേധം പിൻവലിക്കണം'; ന്യൂസ് 18 ദേശീയ സർവേ ഫലം
advertisement
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷനാണ് എന്നിരിക്കെ അറോറയുടെ വാക്കുകൾക്കു പ്രാധാന്യമേറുന്നു. ഒരൊറ്റ തെരഞ്ഞെടുപ്പെന്ന ആശയം പ്രധാനമന്ത്രി വളരെ മുൻപേ അവതരിപ്പിച്ചതാണ്. 2018 ൽ നിയമ കമ്മിഷൻ കരട് റിപ്പോർട്ടിൽ ലോക്സഭ, നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ശുപാർശ ഉൾപ്പെടുത്തിയിരുന്നു.
2015-ലും 2018-ലും വിവിധ സമിതികള്‍ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു.അതേസമയം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ ഈ ആശയത്തോടു വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു.
