"സൗരോർജം, കാറ്റ് തുടങ്ങിയ ഊർജം അടിസ്ഥാനമാക്കിയുള്ള ചാർജിംഗ് സംവിധാനങ്ങളെ സർക്കാർ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ഇലക്ട്രിക് ഹൈവേകൾ വികസിപ്പിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിച്ചു വരികയാണ്. അവ സൗരോർജ്ജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. ഇതിലൂടെ വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാർജിങ്ങും എളുപ്പമാകും,” നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. ടോൾ പ്ലാസകൾ സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
ഇലക്ട്രിക് ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവർത്തിക്കുക. വാഹനങ്ങൾക്ക് വൈദ്യുതോർജം വിതരണം ചെയ്യുന്ന റോഡിനെയാണ് ഇലക്ട്രിക് ഹൈവേ എന്നു പറയുന്നത്. വൈദ്യുതിയിൽ ഓടുന്ന ട്രെയിനുകൾ പോലെ ബസുകളും ട്രക്കുകളും കാറുകളുമെല്ലാം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കും.
advertisement
ഇത്തരം അടിസ്ഥാന സൗകര്യ വികസനങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും പുതിയ ബിസിനസ് അവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നുമെന്നും ഗഡ്കരി ഊന്നിപ്പറഞ്ഞു. സർക്കാർ 26 ഗ്രീൻഫീൽഡ് എക്സ്പ്രസ് വേകൾ നിർമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ പദ്ധതിക്കു കീഴിലാകും ഇവയുടെ നിർമാണമെന്നും അത് ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ജർമനിയാണ് ഇലക്ട്രിക് ഹൈവേ ആദ്യമായി നിർമിച്ചത്. റോഡിലൂടെ പോകുന്ന വാഹനങ്ങൾ പെട്ടെന്നു തന്നെ റീചാർജ് ചെയ്യുപ്പെടുമെന്നതാണ് ഈ ഹൈവേയുടെ ഒരു പ്രധാന സവിശേഷത.
അതേസമയം, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ആളുകള്‍ക്കുള്ള താല്‍പര്യം ഗണ്യമായി വര്‍ദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മൂന്ന് മടങ്ങ് ഉയര്‍ന്നതായി ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. 2022 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇതില്‍ 58,264 ഇരുചക്ര വാഹനങ്ങളും 59,808 മുച്ചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നു.
ഐ സി ഇ (ഇന്റേര്‍ണല്‍ കമ്പസ്ഷന്‍ എഞ്ചിന്‍) കാറുകളുടെ വില്‍പനയുടെ ഗണ്യമായി കുറയുകയും ചെയ്തു. ബാറ്ററിയുടെ വില കുറയല്‍, മെച്ചപ്പെട്ട ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ധനവില വര്‍ദ്ധനവ് എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഇതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാകുമെന്ന് മുൻപ് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.