നൂറ് കി.മീ വേഗത്തിലെത്താൻ വെറും 52 സെക്കൻഡ്; ബുള്ളറ്റ് ട്രെയിനിന്റെ റെക്കോർഡ് മറികടന്ന് വന്ദേ ഭാരത്
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യയിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ ആയിരിക്കും മുംബൈ-അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസ്
വേഗതയുടെ കാര്യത്തിൽ ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്. വെറും 52 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിച്ചാണ് വന്ദേ ഭാരത് എക്സ്പ്രസ് അമ്പരപ്പിക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ മുംബൈ–അഹമ്മദാബാദ് പാതയിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണം ഓട്ടം നടത്തിയത്.
ഇന്ത്യയിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ ആയിരിക്കും മുംബൈ-അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസ്.
കേന്ദ്രസർക്കാർ വിഭാവനം ചെയ്തിട്ടുള്ള നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ പാതയും മുംബൈ–അഹമ്മദാബാദ് നഗരങ്ങൾക്കിടെയിലാണ്.
അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ വെള്ളിയാഴ്ച നടന്ന ട്രയൽ റണ്ണിൽ വെറും 52 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത പിന്നിട്ടാണ് വന്ദേ ഭാരത് ട്രെയിൻ ബുള്ളറ്റ് ട്രെയിനിന്റെ റെക്കോർഡ് മറികടന്നത്.
രാജ്യത്ത് നിലവിൽ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഡൽഹി–വാരാണസി, ഡൽഹി–കത്ര പാതയിലാണ് വന്ദേഭാരത് ട്രെയിൻ സർവീസുള്ളത്.
advertisement
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. അത്യാധുനിക സൗകര്യങ്ങളും എയ്റോ ഡൈനാമിക് ഡിസൈനും സവിശേഷതയാണ്. 16 കോച്ചുകളുള്ള ട്രെയിനിൽ 1128 യാത്രക്കാർക്ക് സഞ്ചരിക്കാം.
2019 ഫെബ്രുവരിയിൽ ഡൽഹി–വാരാണസി പാതയിലാണ് ആദ്യ വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2022 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നൂറ് കി.മീ വേഗത്തിലെത്താൻ വെറും 52 സെക്കൻഡ്; ബുള്ളറ്റ് ട്രെയിനിന്റെ റെക്കോർഡ് മറികടന്ന് വന്ദേ ഭാരത്