"ഒരു വര്‍ഷം മുമ്പ് ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി. അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും", എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് ശ്രദ്ധ നേടി.
ടെക്‌സാസില്‍ രണ്ട് വര്‍ഷവും ആംസ്റ്റര്‍ഡാമിലും പാരീസിലും മ്യൂണിക്കിലുമായി രണ്ട് വര്‍ഷവും വിദേശത്ത് ചെലവഴിച്ചശേഷമാണ് മികച്ച ശമ്പളത്തിനായി റിമോട്ടായി ജോലി ചെയ്യുന്നതിനിടയില്‍ താൻ ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് പോസ്റ്റില്‍ പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങിയത് മികച്ച തീരുമാനമാണെന്ന് പറയുന്നതിന്റെ കാരണങ്ങളും അദ്ദേഹം പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
advertisement
വംശീയതയില്ലാത്ത ജീവിതമാണ് റെഡ്ഡിറ്റ് പോസ്റ്റില്‍ ഉപയോക്താവ് പങ്കുവെച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും ആശ്വാസകരമായ കാരണങ്ങളിലൊന്ന്. വംശീയ സൂചനകളില്‍ നിന്ന് സ്വതന്ത്രരായി എന്ന് അദ്ദേഹം പറയുന്നുണ്ട്. നേരിട്ടുള്ള വംശീയ അധിക്ഷേപങ്ങള്‍ വിദേശത്ത് നേരിടേണ്ടി വന്നിട്ടില്ലെങ്കിലും അത്തരത്തില്‍ സൂചന നല്‍കുന്ന പെരുമാറ്റങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വെയിറ്റര്‍മാര്‍ തങ്ങളെ കാണുമ്പോള്‍ സേവനം നല്‍കാന്‍ മടിക്കുന്നതുപോലെ തോന്നിയതായും ചിലര്‍ ഇടപഴകുമ്പോള്‍ ബഹുമാനക്കുറവ് കാണിക്കുന്നതായും അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു.
വിദേശത്ത് നേരിട്ട ചെറിയ രീതിയിലുള്ള വിവേചനങ്ങള്‍ പോലും അദ്ദേഹത്തില്‍ ഉറച്ച വംശീയതയുടെ മുദ്ര പതിപ്പിച്ചു. ഇന്ത്യയില്‍ തന്റെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുമ്പോള്‍ വംശീയമായ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരില്ലെന്നും അവരെ ആരും ബ്രൗണ്‍ കറി പോലുള്ള വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്യില്ലെന്നും അപമാനിക്കില്ലെന്നും അദ്ദേഹം എഴുതി. ആ മനസ്സമാധാനം വിലമതിക്കാനാവത്തതാണെന്നും അദ്ദേഹം കുറിച്ചു.
മറ്റൊരു ആശ്വാസം പറയുന്നത് ആരോഗ്യ സംരക്ഷണ മേഖലയിലാണ്. ഇന്ത്യയില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് തല്‍ക്ഷണം സേവനം ലഭിക്കുമെന്നും കാത്തിരിപ്പ് സമയം പൂജ്യമാണെന്നും അദ്ദേഹം കുറിച്ചു. "ഇന്ത്യയില്‍ നിങ്ങള്‍ക്ക് ഒരു ബ്രെയിന്‍ സര്‍ജന്റെയോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടറുടെയോ അപ്പോയിന്റ്‌മെന്റ് ഒരേദിവസം ലഭിക്കും. ഇതിന്റെ താങ്ങാവുന്ന വിധത്തിലെ ചെലവ് അതിശയിപ്പിക്കുന്നതാണ്", അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തികമായും ഇന്ത്യയില്‍ ജീവിക്കാന്‍ ചെലവ് കുറവാണെന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്. മികച്ച വാണിജ്യ പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ നടത്തികൊണ്ട് മാസം 20,000 രൂപയില്‍ താഴെ മാത്രം ജീവിതച്ചെലവ് നിലനിര്‍ത്തിക്കൊണ്ട് ഒരു ലക്ഷം രൂപ സമ്പാദിക്കുന്നതായും പോസ്റ്റില്‍ വ്യക്തമാക്കുന്നു. വീട്ടുജോലിക്കാരുടെ സഹായവും ഇതോടൊപ്പം ആശ്വാസമാണ്.
തന്റെ എല്ലാ ദിവസവും കാണാന്‍ കഴിയുന്നുവെന്നതും വലിയ ആശ്വാസമായി പോസ്റ്റില്‍ പറയുന്നു.
ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്. ഇവിടുത്തെ കുട്ടികള്‍ സാധാരണ യുഎസ് എതിരാളികളേക്കാള്‍ ബുദ്ധിമാന്മാരാണെന്ന് പറയുന്നു. ഇന്ത്യയിലെ ആളുകള്‍ അമിതമായി ജോലി ചെയ്യുന്നു എന്ന തെറ്റിദ്ധാരണയുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. അതേസമയം ഇന്ത്യയിലെ ചില മോശം കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശുചിത്വം, പൊതുഗതാഗതം, അഴിമതി എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാന പോരായ്മകള്‍ അദ്ദേഹം പറയുന്നു. എന്നാല്‍ ഈ പോരായ്മകള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

