TRENDING:

Extramarital affair| വിവാഹേതര ബന്ധം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി

Last Updated:

വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടി പൊലീസ് കോൺസ്റ്റബിളിനെ പിരിച്ചുവിട്ട കേസിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: വിവാഹേതര ബന്ധം (Extramarital affair) സമൂഹത്തിന്റെ കണ്ണിൽ സദാചാരവിരുദ്ധമാകാമെങ്കിലും ജോലിയിൽനിന്ന് പിരിച്ചുവിടാൻ അത് മതിയായ കാരണമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി (Gujarat High Court). വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടി 2013 ൽ പിരിച്ചുവിടപ്പെട്ട പൊലീസുകാരനെ തിരിച്ചെടുക്കാനും ഇക്കാലയളവിലെ ശമ്പളത്തിന്റെ 25 ശതമാനം നൽകാനും ജസ്റ്റിസ് സംഗീതാ വിഷെൻ ഉത്തരവിട്ടു.
Gujarat High Court
Gujarat High Court
advertisement

"ഹർജിക്കാരൻ ഒരു അച്ചടക്കമുള്ള സേനയുടെ ഭാഗമാണെന്നത് ശരിയാണ്, എന്നിരുന്നാലും, സമൂഹത്തിന്റെ കണ്ണിൽ പൊതുവെ അധാർമികമായ പ്രവൃത്തി, വസ്തുത കണക്കിലെടുത്ത് ദുരാചാരത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ഈ കോടതിക്ക് ബുദ്ധിമുട്ടായിരിക്കും. ഈ പ്രവൃത്തി ഒരു സ്വകാര്യ കാര്യമാണെന്നും ഏതെങ്കിലും നിർബന്ധിത സമ്മർദ്ദത്തിന്റെയോ ചൂഷണത്തിന്റെയോ ഫലമല്ല"- കോടതി ചൂണ്ടിക്കാട്ടി.

Also Read- Shocking| വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണു; യുപിയില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം

അഹമ്മദാബാദിൽ കോൺസ്റ്റബിളായിരുന്ന പരാതിക്കാരൻ ഷാഹിബാഗിൽ കുടുംബസമേതമാണ് താമസിച്ചിരുന്നത്. സമീപത്തെ വീട്ടിലെ ഒരു സ്ത്രീയുമായി ഇയാൾക്ക് ബന്ധമുള്ളതായി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചു. സ്ത്രീയുടെ ബന്ധുക്കളായിരുന്നു പരാതിക്കാർ. 2012ൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകി. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഇരുവരും മറുപടി നൽകി. എന്നാൽ, പോലീസിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.

advertisement

ഒരു പൊലീസ് കോൺസ്റ്റബിളിന്റെ കടമ സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് സുരക്ഷ ഒരുക്കുക എന്നതാണ്, എന്നാൽ പകരം "ഒരു വിധവയെ ചൂഷണം ചെയ്യുന്ന പ്രവൃത്തിയിൽ ഏർപ്പെടുകയും അതിനാൽ സദാചാര ലംഘനം നടത്തുകയും ചെയ്തു.". - ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോൾ, ജോയിന്റ് പോലീസ് കമ്മീഷണർ തന്റെ ഉത്തരവിൽ നിരീക്ഷിച്ചു.

Also Read- Murder| ആലപ്പുഴയിൽ BJP പ്രവർത്തകൻ കുത്തേറ്റു മരിച്ചു; കൊലപാതകം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ

advertisement

തുടർന്ന് പിരിച്ചുവിട്ടതിനെതിരെ കോൺസ്റ്റബിൾ ഹൈക്കോടതിയെ സമീപിച്ചു. പേരിന് അന്വേഷണം നടത്തി തീർപ്പിലെത്തുകയായിരുന്ന് പൊലീസെന്ന് കോടതി വിലയിരുത്തി. നിർബന്ധമോ ചൂഷണമോ ഇല്ലാത്ത സ്വകാര്യമായ ബന്ധത്തെ പെരുമാറ്റദൂഷ്യമെന്ന് പറഞ്ഞ് ഒരാളെ ജോലിയിൽനിന്ന്‌ പിരിച്ചുവിടാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

English Summary: The Gujarat High Court has observed that while an extramarital relationship can be seen as "an immoral act" from the society's standpoint, it cannot be considered "misconduct" and a reason to sack a policeman under the police service rules.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Extramarital affair| വിവാഹേതര ബന്ധം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories