Murder| ആലപ്പുഴയിൽ BJP പ്രവർത്തകൻ കുത്തേറ്റു മരിച്ചു; കൊലപാതകം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ

Last Updated:

നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ്

ശരത്ചന്ദ്രൻ
ശരത്ചന്ദ്രൻ
ആലപ്പുഴ (Alappuzha) ഹരിപ്പാട് (Haripad) ബിജെപി (BJP) പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യൻകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. ബിജെ പി - ആർഎസ്എസ് പ്രവർത്തകനാണ് കൊല്ലപ്പെട്ട ശരത് ചന്ദ്രൻ.
നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന് കുത്തേറ്റു
കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് കുത്തേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാനും സിപിഎം അംഗവുമായ കെ വി തോമസിനാണ് കുത്തേറ്റത്. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
advertisement
കെ വി തോമസിന്റെ വീട്ടിൽവച്ചാണ് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ് തോമസിനെ ആദ്യം കോതമംഗലത്തും തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബന്ധുവായ പ്രതിയെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| ആലപ്പുഴയിൽ BJP പ്രവർത്തകൻ കുത്തേറ്റു മരിച്ചു; കൊലപാതകം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement