Also Read- എട്ടുവയസുകാരിയെ വളർത്തുനായ കടിച്ചു; ഉടമകളായ ദമ്പതികൾക്കെതിരെ കേസ്
ഐ എസ് ഐ മാത്രമല്ല. ഖാലിസ്ഥാൻ അനുകൂലികളായ ഇറ്റലിയിലെ സന്തോഷ് സിംഗ് ലല്ലി, സ്വരഞ്ജിത് സിംഗ് ഗോത്ര എന്നിവർ 2,00,000 ബ്രിട്ടീഷ് പൗണ്ട് സ്വരൂപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കാനഡയിലെ ജോഗീന്ദർ സിംഗ് ബസ്സി ഏകദേശം 3 കോടി രൂപ സമാഹരിക്കുകയും അവ കൈമാറുകയും ചെയ്തു. ബ്രിട്ടനിൽ ബ്രിട്ടീഷ് ഓർഗനൈസേഷൻ ഓഫ് സിഖ് സ്റ്റുഡന്റ്സ്, ബ്രിട്ടീഷ് സിഖ് കൗൺസിൽ പ്രസിഡന്റ് കുൽവന്ത് സിംഗ് ദേസി, ബ്രിട്ടീഷ് സിഖ് കൗൺസിൽ ജനറൽ സെക്രട്ടറി ടാർസെം സിംഗ് ഡിയോൾ എന്നിവർ ധനസമാഹരണം നടത്തി. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിനും സിഖ്സ് ഫോർ ജസ്റ്റിസിനും (എസ്‌എഫ്‌ജെ) ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
advertisement
Also Read- ക്ഷേത്രത്തിലെ കാലങ്ങൾ പഴക്കമുള്ള ആചാരം നിർവഹിച്ച് മുസ്ലീം സ്ത്രീ
ബ്രിട്ടൻ, അമേരിക്ക, ജർമ്മനി, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കാനഡ എന്നിവിടങ്ങളിൽ നിന്നാണ് പണം വരുന്നത്. ഹവാല, ക്യാഷ് കൊറിയർ, വെസ്റ്റേൺ യൂണിയൻ പോലുള്ള എം ടി എസ് എസ് പ്ലാറ്റ്ഫോമുകൾ, ക്രൗഡ് ഫണ്ടിംഗ് എന്നിവയിലൂടെ പണം എത്തിക്കുന്നത്. ഇത് സിഖ് മൗലികവാദി സംഘടനകളിലൂടെ കടന്നുപോകുന്നു.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) ഇന്ത്യാ ഗേറ്റിൽ ഖാലിസ്ഥാൻ പതാക ഉയർത്താൻ 2,50,000 ഡോളറാണ് വാഗ്ദാനം ചെയ്തത്. സിംഘു അതിർത്തിയിൽ ഖാലിസ്ഥാൻ പതാക ഉയർത്താൻ 1000 ഡോളറും വാഗ്ദാനം ചെയ്തിരുന്നു. ക ർഷക നിയമങ്ങളെ എതിർത്ത് മുദ്രാവാക്യങ്ങൾ എഴുതുന്ന ആളുകൾക്കും വലിയ തുക പ്രഖ്യാപിച്ചിട്ടുണ്ട്. സിംഘു അതിർത്തിയിലെത്തുന്ന ഓരോ ട്രോളികൾക്കും 10,000 രൂപയാണ് വാഗ്ദാനം. ട്രാക്ടറിനോ ട്രോളിക്കോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരവും ഉറപ്പു നൽകുന്നു.
Also Read- മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു
ധനസമാഹരണത്തിനായി ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. gofundme.com ൽ 34 ധനസമാഹരണ യജ്ഞങ്ങൾ നടന്നിട്ടുണ്ട്. ഇതുവഴി 2.4 കോടി രൂപ സമാഹരിച്ചു. 13 ഫേസ്ബുക്ക് കാമ്പെയ്‌നുകളിലൂടെ 52 ലക്ഷം രൂപയും സമാഹരിച്ചു. എഫ്‌സിആർഎ ചട്ടങ്ങൾ ലംഘിച്ചും പണം കൊണ്ടുവരികയാണ്.
വിശദീകരണം
ദേശവിരുദ്ധ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്ന വ്യക്തി താനല്ലെന്ന് കനേഡിയൻ പൗരനായ ജോഗീന്ദർ ബാസ്സി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഒരു ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുമായും തനിക്ക് യാതൊരു ബന്ധവുമില്ല. സ്വന്തം രാജ്യത്തോട് വളരെയേറെ സ്നേഹമുണ്ടെന്നും ബാസ്സി പറയുന്നു.