TRENDING:

Farmers Protest| കര്‍ഷക സമരം തുടരും; ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും

Last Updated:

കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും സമരത്തിൽ (Farmers Protest)നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ. പഞ്ചാബിലെ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ച(SKM)യുടേതാണ് തീരുമാനം. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
(File photo: PTI)
(File photo: PTI)
advertisement

കാർഷിക നിയമങ്ങൾ പിൻവിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് കോർ കമ്മിറ്റി യോഗം നടന്നിരുന്നു. ഇതിലാണ് ട്രാക്ടർ റാലിയുമായി മുന്നോട്ടുപോകാൻ കർഷകർ തീരുമാനിച്ചത്. 40 ഓളം കർഷക യൂണിയനുകൾ അടങ്ങുന്നതാണ് സംയുക്ത കിസാൻ യൂണിയൻ. നവംബർ 29 നാണ് ട്രാക്ടർ റാലി തീരുമാനിച്ചിരിക്കുന്നത്.

Also Read-Punjab Polls | കാർഷിക നിയമങ്ങൾ പിൻവലിച്ചത് പഞ്ചാബ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത് എങ്ങനെ? വോട്ട് ആര് കൊയ്യും?

advertisement

നേരത്തേ നിശ്ചയിച്ചതു പ്രകാരം ട്രാക്ടർ റാലിയുമായി മുന്നോട്ടുപോകുമെന്നും കർഷക സമരത്തിന്റെ ഒന്നാം വാർഷികം ആചരിക്കുമെന്നും സമിതി വ്യക്തമാക്കി. സമരം തുടരാനാണ് തീരുമാനം. നാളെ സമിതിയുടെ പ്രധാന യോഗം വീണ്ടും ചേരും. നവംബർ 22 ന് ലഖ്‌നൗവിൽ മഹാപഞ്ചായത്തും 26 ന് ഗാസിപൂർ-സിംഗു അതിർത്തിയിൽ പ്രതിഷേധവും നവംബർ 29 ന് ട്രാക്ടർ റാലിയും ആസൂത്രണം ചെയ്തതുപോലെ നടക്കും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഏകപക്ഷീയമായ സംഭാഷണമാണ് നടത്തിയത്. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്നും യോഗത്തിന് ശേഷം കർഷക സമര നേതാക്കൾ വ്യക്തമാക്കി.

advertisement

Also Read-Farm Laws Rolled Back: കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന പഴയ ട്വീറ്റ് ഓർമിപ്പിച്ച് രാഹുൽ ഗാന്ധി; വിജയാഘോഷത്തിൽ കർഷകർ

കർഷകവിരുദ്ധ നിയമപ്രക്ഷോഭത്തിന്റെ ഒരു വർഷം പ്രമാണിച്ച് നവംബർ 29ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ എല്ലാ ദിവസവും 500 കർഷകർ പാർലമെന്റിലേക്കുള്ള സമാധാനപരമായ ട്രാക്ടർ മാർച്ചുകളിൽ പങ്കെടുക്കുമെന്ന് എസ്‌കെഎം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

കർഷക സമരത്തിൽ 700-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സർക്കാരിന് ഈ തീരുമാനം നേരത്തെ എടുക്കാമായിരുന്നു. രാവിലെ 11 മണിക്ക് നടക്കുന്ന എസ്‌കെഎം മീറ്റിംഗിൽ തങ്ങൾ യോഗം ചേരുകയും ഞങ്ങളുടെ ഭാവി നടപടി തീരുമാനിക്കുകയും ചെയ്യുമെന്നുമായിരുന്നു ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത് രാവിലെ പ്രതികരിച്ചത്.

advertisement

ഗുരുനാനാക് ജയന്തി ദിനമായ ഇന്നലെയായിരുന്നു വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഈ മാസം അവസാനത്തോടെ നിയമം പൂർണമായും ഇല്ലാതെ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Farmers Protest| കര്‍ഷക സമരം തുടരും; ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും
Open in App
Home
Video
Impact Shorts
Web Stories