HOME /NEWS /India / Farm Laws Rolled Back: കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന പഴയ ട്വീറ്റ് ഓർമിപ്പിച്ച് രാഹുൽ ഗാന്ധി; വിജയാഘോഷത്തിൽ കർഷകർ

Farm Laws Rolled Back: കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന പഴയ ട്വീറ്റ് ഓർമിപ്പിച്ച് രാഹുൽ ഗാന്ധി; വിജയാഘോഷത്തിൽ കർഷകർ

കർഷകരെ അഭിനന്ദിച്ച് പ്രതിപക്ഷ പാർട്ടികൾ

കർഷകരെ അഭിനന്ദിച്ച് പ്രതിപക്ഷ പാർട്ടികൾ

കർഷകരെ അഭിനന്ദിച്ച് പ്രതിപക്ഷ പാർട്ടികൾ

  • Share this:

    ന്യൂഡൽഹി: വെള്ളിയാഴ്ച ഗുരുനാനാക്ക് ജയന്തി ദിനത്തിൽ (Guru Nanak Dev’s birth anniversary) രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് വിവാദമായ കാർഷിക നിയമങ്ങൾ (Farm laws) പിൻവലിക്കുമെന്ന സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നടത്തിയത്. 2022 ആദ്യം പ്രധാന സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്.

    കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

    Also Read- Narendra Modi on Farm Laws| കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

    കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു.

    പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രതികരണങ്ങൾ വരികയാണ്. പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപത്തിന് പിന്നാലെ കർഷകരുടെ വിജയത്തെ അഭിനന്ദിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു. ഡൽഹിയുടെ അതിർത്തികളിലും രാജ്യത്തുടനീളവും ഒരു വർഷത്തിലേറെയായി കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുകയാണ്.

    അനീതിക്കെതിരായ വിജയം, ധാർഷ്ട്യം തല കുനിച്ചു: രാഹുൽ ഗാന്ധി

    രാജ്യത്തെ അന്നദാതാവിന്‍റെ സത്യാഗ്രഹം കൊണ്ട് ധാർഷ്ട്യത്തിന്‍റെ തല കുനിച്ചെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. അനീതിക്കെതിരായ വിജയത്തിന് അഭിനന്ദനങ്ങളെന്നും രാഹുൽ പറഞ്ഞു. "രാജ്യത്തെ അന്നദാതാവിന്‍റെ സത്യാഗ്രഹം കൊണ്ട് ധാർഷ്ട്യം തല കുനിച്ചു.

    അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങൾ! ജയ് ഹിന്ദ്, ജയ് ഹിന്ദ് കർഷകൻ!". കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന പഴയ ട്വീറ്റും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു.

    തളരാതെ പോരാടിയ കർഷകരുടെ വിജയം: മമത ബാനർജി

    ''ബിജെപി നിങ്ങളോട് കാണിച്ച ക്രൂരതയിൽ തളരാതെ അശ്രാന്തമായി പോരാടിയ ഓരോ കർഷകർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ'- ടിഎംസി അധ്യക്ഷ മമത ബാനർജി ട്വീറ്റ് ചെയ്തു. ഇതാണ് നിങ്ങളുടെ വിജയം! ഈ പോരാട്ടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും അനുശോചനം അറിയിക്കുന്നു.

    ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പ്: നവ്ജോത് സിംഗ് സിദ്ദു

    പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു കർഷകരുടെ "ത്യാഗത്തെ" പ്രശംസിക്കുകയും "ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പ്" എന്ന് വിളിക്കുകയും ചെയ്തു. "കറുത്ത നിയമങ്ങൾ റദ്ദാക്കുന്നത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്.... കിസാൻ മോർച്ചയുടെ സത്യാഗ്രഹത്തിന് ചരിത്ര വിജയം. നിങ്ങളുടെ ത്യാഗത്തിന്റെ വിജയമാണിത്.. ഒരു റോഡ് മാപ്പിലൂടെ പഞ്ചാബിലെ കൃഷിയുടെ പുനരുജ്ജീവനത്തിനായിരിക്കണം പഞ്ചാബ് സർക്കാരിന്റെ മുൻ‌ഗണന.

    Also Read- Narendra Modi on Farm Laws| 'ചില കർഷകർക്ക് കാര്യങ്ങൾ മനസിലാകാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു'; പ്രധാനമന്ത്രി

    First published:

    Tags: Farm Laws, Narendra modi, Rahul gandhi