TRENDING:

ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം

Last Updated:

മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും മരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മംഗളൂരു: ശ്വാസം മുട്ടൽ മൂലമുള്ള മകന്റെ ശാരീരിക അസ്വസ്ഥതകൾ പിതാവിന് ഹൃദയാഘാതം. ഇരുവരെയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അച്ഛനും മകനും മരണത്തിന് കീഴടങ്ങി. മംഗളൂരു ദര്‍ളഗട്ടയില്‍ താമസിക്കുന്ന മുന്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ എം മുകുന്ദന്‍(74), മകന്‍ പ്രസാദ്(34) എന്നിവരാണ് മരിച്ചത്.
advertisement

കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയാണ് മുകുന്ദന്‍. തിങ്കളാഴ്ച പുലര്‍ച്ചെ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഇവരുടെ മരണം. ശ്വാസംമുട്ടല്‍ കൂടിയതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് മകൻ പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You may also like:സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ മേൽ അണുനാശിനി; യുപി സർക്കാരിനെതിരെ അഖിലേഷ് യാദവ് [NEWS]COVID 19| സെല്‍ഫി ആപ്പുമായി കര്‍ണാടക: നിരീക്ഷണത്തിൽ കഴിയുന്നവർ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം [NEWS]COVID 19| താമസനിയമലംഘകർ ഉൾപ്പെടെ രോഗബാധിതരായ എല്ലാവർക്കും ചികിത്സ സൗജന്യമാക്കി സൗദി [PHOTOS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മകന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ട് രക്തസമ്മര്‍ദം ഉയര്‍ന്നതോടെ മകനെ പ്രവേശിപ്പിച്ച്‌ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മുകുന്ദനേയും ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പ്രസാദും, രണ്ടരയോടെ മുകുന്ദനും മരണത്തിന് കീഴടങ്ങി.

മലയാളം വാർത്തകൾ/ വാർത്ത/India/
ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം
Open in App
Home
Video
Impact Shorts
Web Stories