സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ മേൽ അണുനാശിനി; യുപി സർക്കാരിനെതിരെ അഖിലേഷ് യാദവ്

Last Updated:

റോഡിൽ ഇരിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയുമടക്കം മേൽ‌ സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ ചിലർ അണുനാശിനി സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

ന്യൂഡൽഹി: കുടിയേറ്റക്കാരായ തൊഴിലാളികളുടെ മേൽ അണുനാശിനി പ്രയോഗം നടത്തിയ യുപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രിയും സമാജ് വാദി നേതാവുമായ അഖിലേഷ് യാദവ്.
'ശുചീകരണം എന്നു പറഞ്ഞ് കുടിയേറ്റക്കാരുടെ മേൽ അണുനാശിനി സ്പ്രേ ചെയ്ത സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുകയാണ്. ലോകാരോഗ്യ സംഘടന ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ ? ഈ രാവസവ്തുക്കൾ മൂലമുണ്ടാകുന്ന പൊള്ളലുകൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും ? ഈ ആളുകളുടെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റാൻ എന്ത് ക്രമീകരണങ്ങളാണ് നിങ്ങൾ ഒരുക്കിയിരിക്കുന്നത് ? അണുനാശിനി തളിച്ചപ്പോൾ നനഞ്ഞു പോയ ഭക്ഷണങ്ങൾക്ക് പകരമായി നിങ്ങൾ എന്ത് നൽകും ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് അഖിലേഷ് ട്വിറ്ററിലൂടെ ഉന്നയിച്ചത്.
advertisement
റോഡിൽ ഇരിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയുമടക്കം മേൽ‌ സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ ചിലർ അണുനാശിനി സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. യുപിയിലെ ബറേലിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചത്. പിന്നാലെയാണ് അഖിലേഷ് യാദവും ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം സംഭവിച്ച പിഴവ് ജില്ലാ കളക്ടർ നിതീഷ് കുമാർ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. അമിത ആവേശമുള്ള ചില തദ്ദേശവകുപ്പ് ജീവനക്കാരാണ് ഇത്തരത്തില്‍ ചെയ്തതെന്നും കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. ഇത് കൂടാതെ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ മേൽ അണുനാശിനി; യുപി സർക്കാരിനെതിരെ അഖിലേഷ് യാദവ്
Next Article
advertisement
കുടിയേറ്റ വിരുദ്ധ നയം ; 2025ല്‍ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷം വിസകള്‍
കുടിയേറ്റ വിരുദ്ധ നയം ; 2025ല്‍ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷം വിസകള്‍
  • 2025ല്‍ യുഎസ് ഏകദേശം ഒരു ലക്ഷം വിസകള്‍ റദ്ദാക്കി, 8,000 വിദ്യാര്‍ത്ഥി വിസകളും ഉള്‍പ്പെടുന്നു

  • വിസ റദ്ദാക്കലില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയതും, നിയമ നടപടികള്‍ നേരിട്ടവരും ഉണ്ട്

  • ട്രംപ് ഭരണകൂടം നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വിസ റദ്ദാക്കലും, പരിശോധനയും വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്

View All
advertisement