'തന്‍റെ ദേഹത്ത് ആത്മാവ് കുടിയേറിയിട്ടുണ്ടെന്നും മകനുമായ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ആ ബാധ മകനെയും ബാധിക്കുമെന്നും പറഞ്ഞാണ് ഇയാൾ വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് സ്ത്രീ പറയുന്നത്. ഇതിനെ എതിര്‍ത്തോടെ ഭർത്താവിന്‍റെ മാതാപിതാക്കളിൽ നിന്നും മർദ്ദനം ഏൽക്കേണ്ടി വന്നുവെന്നും ആരോപിക്കുന്നു,
തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 'എന്‍റെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നാണ് ഭർത്താവിന്‍റെ അച്ഛൻ വിശ്വസിക്കുന്നത്.. ഞാൻ അയാളുടെ മകനുമായി ശാരീരിക ബന്ധം പുലര്‍ത്തിയാൽ ആ ആത്മാവ് മകന്‍റെ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നും.. ഇതിനെ ഞാൻ എതിർപ്പോൾ ഭർത്താവും വീട്ടുകാരും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു..' പരാതിയിൽ പറയുന്നു.
advertisement
ഇതിനൊപ്പം ഭർത്തൃപിതാവിനെതിരെയും ഇവർ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിട്ടുണ്ട്... താൻ ഒറ്റയ്ക്കാകുന്ന സമയങ്ങളിൽ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ഭർത്തൃമാതാവ് അവരുടെ ഭർത്താവിനെ നിർബന്ധിക്കാറുണ്ടെന്നാണ് ആരോപണം. .
TRENDING:Beirut Blast | വിവാഹ ഷൂട്ടിനിടെ ഉഗ്രസ്ഫോടനം; ജീവന്‍ രക്ഷിക്കാനോടി വധു[NEWS]Ayodhya | 'രാമക്ഷേത്ര നിർമ്മാണത്തോടെ ഇന്ത്യയിൽ 'രാമ രാജ്യം'സ്ഥാപിക്കപ്പെടും'; പ്രത്യാശ പങ്കുവച്ച് ബാബ രാംദേവ്[NEWS]ബേലൂർ, അണ്ണാമലൈയാർ, അങ്കോര്‍വാട്ട്: ലോകത്തിലെ ഏറ്റവും വലിയ പത്ത് ക്ഷേത്രങ്ങൾ ചിത്രങ്ങളിലൂടെ[PHOTOS]
കഴിഞ്ഞ മാർച്ച് പത്ത് മുതൽ ഭർത്താവുമായി അകന്നു കഴിയുകയാണ്. അയാളുടെ വീട്ടുകാർ നിർബന്ധപൂർവം അവിടെ നിന്ന് പുറത്താക്കിയെന്നാണ് ഇവർ പറയുന്നത്.. അനുനയശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഭർത്തൃവീട്ടുകാർ തന്നെ തിരികെ സ്വീകരിക്കുന്നില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ്. പരാതിയുമായി പൊലീസിനെ സമീപിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണി മുഴക്കിയെന്നും ഇവർ ആരോപിക്കുന്നു. സ്ത്രീയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.