'ഇന്ത്യഒരു പുതുചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്.. ഈ ദിനം നമ്മള്‍ ആഘോഷിക്കണം.. രാമക്ഷേത്ര നിർമ്മാണത്തോടെ രാജ്യത്ത് രാമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്'
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വളരെക്കുറച്ച് ആളുകൾക്ക് മാത്രമാണ് തറക്കല്ലിടൽ ചടങ്ങിന് ക്ഷണമുള്ളത്. കഴിഞ്ഞ ദിവസമാണ് ഇതിൽ പങ്കെടുക്കാൻ രാംദേവ് അയോധ്യയിലെത്തിയത്. ചരിത്രപരമായ ദിനമാണ് ഇന്ന് (ആഗസ്റ്റ് 5) എന്നാണ് അദ്ദേഹം പറയുന്നത്. വരും തലമുറകൾ ഈ ദിവസം അഭിമാനത്തോടെ ഓർക്കുമെന്നും കൂട്ടിച്ചേർത്തു. 'സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളുടെ കടന്നു കയറ്റത്തിന് അവസാനം കുറിക്കുന്ന ദിനം കൂടിയാണിന്ന്.. രാമക്ഷേത്ര നിർമ്മാണം രാജ്യത്ത് ഒരു പുതുസംസ്കാരത്തിന് തുടക്കം കുറിക്കുമെന്നും രാംദേവ് വ്യക്തമാക്കി.
Today is a historic day. This day will be remembered for long. I am confident that with construction of Ram Temple, 'Ram Rajya' will be established in India: Yog Guru Ramdev at Hanuman Garhi temple in #Ayodhyapic.twitter.com/ftYeZ0s5LY
തറക്കല്ലിടൽ ചടങ്ങിനായെത്തുന്ന പ്രധാനമന്ത്രിയെ അഭിനന്ദിക്കാനും രാംദേവ് മറന്നില്ല.. 'ഇങ്ങനെയൊരു പ്രധാനമന്ത്രിയ ലഭിച്ചത് നമ്മുടെ രാജ്യത്തിന്‍റെ ഭാഗ്യമാണ്.. ഹൈന്ദവധർമ്മത്തിന്‍റെ അഭിമാനം ഉയർത്തിയ വ്യക്തി കൂടിയാണ് രാം-ഹനുമാൻ ഭക്തൻ കൂടിയായ പ്രധാനമന്ത്രി.. എന്നായിരുന്നു വാക്കുകൾ..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.