ബേലൂർ, അണ്ണാമലൈയാർ, അങ്കോര്‍വാട്ട്: ലോകത്തിലെ ഏറ്റവും വലിയ പത്ത് ക്ഷേത്രങ്ങൾ ചിത്രങ്ങളിലൂടെ

Last Updated:
ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ വിസ്മയിപ്പിക്കുന്ന നിർമ്മാണ ചാരുതയുള്ള പത്ത് ക്ഷേത്രങ്ങൾ ചിത്രങ്ങളിലൂടെ..
1/11
 ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. അതിശയകരമായ വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയ്ക്ക് പേരു കേട്ടവയാണ് ഈ പുരാതന ക്ഷേത്രങ്ങൾ. നൂറുകണക്കിന് വർഷങ്ങൾ മുമ്പ് സാങ്കേതിക വിദ്യയുടെയോ യന്ത്രങ്ങളുടെ സഹായം കൂടാതെ നിർമ്മിച്ച ഈ ക്ഷേത്രങ്ങളുടെ നിർമ്മാണ വൈദഗ്ധ്യം തന്നെ ഏവരെയും അമ്പരപ്പിക്കുന്നതാണ്..
ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. അതിശയകരമായ വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയ്ക്ക് പേരു കേട്ടവയാണ് ഈ പുരാതന ക്ഷേത്രങ്ങൾ. നൂറുകണക്കിന് വർഷങ്ങൾ മുമ്പ് സാങ്കേതിക വിദ്യയുടെയോ യന്ത്രങ്ങളുടെ സഹായം കൂടാതെ നിർമ്മിച്ച ഈ ക്ഷേത്രങ്ങളുടെ നിർമ്മാണ വൈദഗ്ധ്യം തന്നെ ഏവരെയും അമ്പരപ്പിക്കുന്നതാണ്..
advertisement
2/11
akshardham-temple-delhi
അക്ഷർദം ക്ഷേത്രം, ഡല്‍ഹി: ഡൽഹി കോമൺവെൽത്ത് ഖേൽഗാവിനടുത്ത് നൂറ് ഏക്കറോളം വിസ്തൃതിയിലാണ് സ്വാമിനാരായണൻ ക്ഷേത്രമായ അക്ഷർദാം സ്ഥിതി ചെയ്യുന്നത്. ബോച്ചസന്‍വാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്ത (BAPS)നിർമ്മിച്ച ഈ ക്ഷേത്രം ഇന്ത്യയുടെ സംസ്കാരം, ആത്മീയത, വാസ്തുവിദ്യ എന്നിവയെ പ്രതിനിധീകരിക്കുന്ന മനോഹര നിർമ്മിതിയാണ്. (Image: Instagram)
advertisement
3/11
angkor-wat-temple-cambodia
അങ്കോർ വാട്ട് ക്ഷേത്രം, കംബോഡിയ: ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് കംബോഡിയയിലെ അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയം. സിമ്രിപ് ഠൗണിലെ മെകോംഗ് നദീ തീരത്തെ ഈ ക്ഷേത്രം ഭഗവാൻ വിഷ്ണുവിനായി സമര്‍പ്പിച്ചിട്ടുള്ളതാണ്.. ഖമർ (Khmer) വാസ്തുവിദ്യയുടെ ക്ലാസിക്കൽ ശൈലി വിളിച്ചോതുന്നതാണ് ക്ഷേത്രത്തിന്‍റെ നിർമ്മാണം.. നൂറുകണക്കിന് ചതുരശ്ര മൈലുകളിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്രത്തിൽ വർഷം തോറും ലക്ഷകണക്കിന് സഞ്ചാരികളാണെത്തുന്നത്. (Image: Instagram)
advertisement
4/11
annamalaiyar-temple-tiruvannamalai
അണ്ണാമലൈയാർ, തിരുവണ്ണാമലൈ: അണ്ണാമലൈ കുന്നുകളുടെ ചുവട്ടിൽ 1,01,171 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന ശിവക്ഷേത്രം.. പഞ്ചഭൂതങ്ങളിൽ അഗ്നിയെ പ്രതിനിധീകരിച്ചു കൊണ്ടുള്ള ഈ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്. (Image: Instagram)
advertisement
5/11
belur-math-west-bengal
ബേലൂർ മഠം, പശ്ചിമ ബംഗാൾ: ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബേലൂർ മഠം സ്ഥാപിച്ചത് സ്വാമി വിവേകാനന്ദനാണ്. നാൽപത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം വാസ്തുവിദ്യയുടെ പേരിൽ ശ്രദ്ധേയമാണ്. (Image: Instagram)
advertisement
6/11
brihadeeswarar-temple-thanjavur
ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂർ: പതിനൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. ഗ്രാനൈറ്റിൽ പണിത ലോകത്തിലെ തന്നെ ആദ്യക്ഷേത്രങ്ങളിലൊന്ന്. യുണെസ്കോയുടെ പൈതൃകപട്ടികയിലും ഇടം നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം ഇവിടെയാണെന്നാണ് വിശ്വാസം. (Image: Instagram)
advertisement
7/11
ekambareswarar-temple-kanchipuram
ഏകാംബരേശ്വര ക്ഷേത്രം, കാഞ്ചിപുരം: അതിപുരാതന ശിവക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചിപുരത്തെ ഏകാംബരേശ്വര ക്ഷേത്രം. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിക്കെപ്പെട്ടുവെന്ന് കരുതുന്ന ശിവക്ഷേത്രമായ ഏകാംബരേശ്വര പഞ്ചഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. (Image: Instagram)
advertisement
8/11
jambukeshwar-temple-tamil-nadu
ജംബുകേശ്വര ക്ഷേത്രം, തമിഴ്നാട്: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം. ചോളരാജാവായ കൊക്കേനഗൻ പണി കഴിപ്പിച്ച ക്ഷേത്രത്തിന് 2400 വർഷത്തോളം പഴക്കം. (Image: Instagram)
advertisement
9/11
nellaiappar-temple-tirunelveli
നെല്ലയ്യപ്പാർ ക്ഷേത്രം, തിരുനെൽവേലി: സ്വാമി നെല്ലയ്യപ്പാറിനും ശ്രീ അരുൾതരും കാന്തിമതി അമ്മാളിനുമായി സമര്‍പ്പിച്ചിരിക്കുന്നതാണ് തിരുനെൽവേലിയിലുള്ള ഈ ക്ഷേത്രം. 71000 ചതുശ്ര ‌മീറ്ററോളം വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നാണ്. (Image: Instagram)
advertisement
10/11
ranganathaswamy-temple-srirangam
രംഗനാഥസ്വാമി ക്ഷേത്രം, ശ്രീരംഗം: മഹാവിഷ്ണുവിന്‍റെ അവതാരമായി കണക്കാക്കപ്പെടുന്ന ഭഗവാൻ രംഗനാഥനു വേണ്ടി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം. ആയിരം വർഷം പഴക്കമുള്ള ഒരു മമ്മിയും ഈ ക്ഷേത്രത്തിൽ സംരക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രവും ലോകത്തിലെ രണ്ടാമത്തെ വലിയ ക്ഷേത്രവുമാണ് രംഗനാഥസ്വാമി ക്ഷേത്രം. (Image: Instagram)
advertisement
11/11
thillai-nataraja-temple-chidambaram
തില്ലൈ നടരാജ ക്ഷേത്രം, ചിദംബരം: ഭഗവാൻ ശിവന്‍ പ്രതിഷ്ഠ ആയ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ചിദംബരം ക്ഷേത്രം എന്നും അറിയപ്പെടുന്ന നടരാജ ക്ഷേത്രം 1,06,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ്. നടരാജ രൂപത്തിലുള്ള ശിവവിഗ്രഹമാണ് ക്ഷേത്രത്തിൽ മുഖ്യപ്രതിഷ്ഠ. (Image: Instagram)
advertisement
'എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്'; ജി സുകുമാരൻ നായർ
'എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്'; ജി സുകുമാരൻ നായർ
  • എൻഎസ്എസിനെ രാഷ്ട്രീയ പാർട്ടികളാക്കാൻ ആരും ശ്രമിക്കരുതെന്ന് ജി സുകുമാരൻ നായർ വിജയദശമി സമ്മേളനത്തിൽ പറഞ്ഞു.

  • ശബരിമലയിൽ വികസനം വേണമെന്ന സർക്കാരിന്റെ അഭിപ്രായത്തിനൊപ്പമാണ് എൻഎസ്എസ് നിന്നതെന്ന് സുകുമാരൻ നായർ.

  • എൻഎസ്എസിനെ തകർക്കാൻ വ്യക്തിഹത്യ നടത്തിയാലും 112 വർഷം അതിജീവിച്ച സംഘടനയെ നശിപ്പിക്കാനാവില്ല.

View All
advertisement