എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർ, പൈലറ്റുമാർ, എയർ നാവിഗേഷൻ സർവീസ് പ്രൊവൈഡർമാർ (ANSP), എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർക്കായി പ്രത്യേകം നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
ജിഎൻഎസ്എസ് ജാമിംഗ്, സ്പൂഫിംഗ് തുടങ്ങിയ കാരണങ്ങൾ മൂലമാണ് തെറ്റായ സിഗ്നലുകൾ ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. തെറ്റായ സിഗ്നലുകൾ നൽകി ഒരു ജിപിഎസ് ഉപകരണത്തിന്റെ സ്ഥാനം മാറ്റാനുള്ള ശ്രമത്തെയാണ് ജിഎൻഎസ്എസ് സ്പൂഫിംഗ് എന്ന് പറയുന്നത്. ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെടുമ്പോഴാണ് ജാമിംഗ് സംഭവിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചു പഠിക്കാൻ ഒക്ടോബറിൽ ഡിജിസിഎ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
advertisement
വിമാനങ്ങളുടെ സഞ്ചാരത്തെ നിയന്ത്രിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്റ്റം (Global Navigation Satellite System (GNSS)) നേരിടുന്ന ഇത്തരം ഭീഷണികൾ മൂലം അടുത്ത കാലത്തായി വലിയ വെല്ലുവിളികളാണ് ഈ മേഖല നേരിടുന്നത്.
ചില കൊമേഴ്സ്യൽ വിമാനങ്ങൾക്ക് മിഡിൽ ഈസ്റ്റ് ഭാഗങ്ങളിലേക്ക് എത്തുമ്പോൾ ജിപിഎസ് സിഗ്നൽ നഷ്ടപ്പെടുന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഡിജിസിഎ മുന്നറിയിപ്പ് നൽകിയത്.