മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി;പ്രതിയെ മഹാരാഷ്ട്ര ATS തിരുവനന്തപുരത്തു നിന്ന് പൊക്കി; അറിഞ്ഞില്ലെന്ന് കേരളാ പോലീസ്

Last Updated:

തിരുവനന്തപുരം സ്വദേശിയായ 23കാരനെയാണ് കസ്റ്റഡിയില്‍ എടുത്തത്

മുംബൈ വിമാനത്താവളം
മുംബൈ വിമാനത്താവളം
മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ തിരുവനന്തപുരത്തുനിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ 23കാരനെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. എന്നാൽ, ഇതു സംബന്ധിച്ച് ഒരു വിവരവും അറിയില്ലെന്നാണ് കേരള പൊലീസ് പറയുന്നത്.
Also Read- പീഡന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി 'മൈനർ'; യുവതിക്കെതിരെ കേസെടുത്തേക്കും; വെട്ടിലായി പൊലീസ്
വ്യാഴാഴ്ച രാവിലെ 11ന് മുംബൈ വിമാനത്താവള അധികൃതര്‍ക്കാണ് ഭീഷണി സന്ദേശം ഇ-മെയിലില്‍ ലഭിച്ചത്.  10 ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു സന്ദേശം. തുടർന്ന് എടിഎസ് അന്വേഷണം തുടങ്ങിയിരുന്നു.
'ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. 10 ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്തു മുന്നറിയിപ്പു നല്‍കും' - ഇങ്ങനെയായിരുന്നു ഭീഷണി സന്ദേശം.
advertisement
Also Read- ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് നെടുമങ്ങാട് ബസ് സ്റ്റാന്റിൽ സ്‌കൂള്‍ വിദ്യാർത്ഥിനികളുടെ അടിപിടി
വിമാനത്താവള അധികൃതരുടെ പരാതിയിൽ സഹര്‍ പൊലീസും കേസെടുത്തു. ഇതിന് സമാന്തരമായി എടിഎസ് സൈബര്‍ സെല്ലും അന്വേഷണം നടത്തി. തുടര്‍ന്ന് ഐപി വിലാസം പിന്തുടര്‍ന്നതോടെ മെയില്‍ അയച്ചത് കേരളത്തില്‍നിന്നാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ എടിഎസ് സംഘം കേരളത്തിലേക്ക് പറന്നെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. രാത്രിയോടെ മുംബൈയില്‍ എത്തിച്ച് സഹര്‍ പൊലീസിന് കൈമാറും. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി;പ്രതിയെ മഹാരാഷ്ട്ര ATS തിരുവനന്തപുരത്തു നിന്ന് പൊക്കി; അറിഞ്ഞില്ലെന്ന് കേരളാ പോലീസ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement