TRENDING:

മതിയായ ചികിത്സ നൽകുന്നില്ല; രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ സർക്കാർ ആശുപത്രികള്‍ക്കെതിരെ കോൺഗ്രസ് മുൻ എംപി

Last Updated:

മുൻ എംപിയും കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റുമാരിലൊരാളുമായ പൊന്നം പ്രഭാകറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാർ ആശുപത്രികൾക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി മുൻ എംപിയും കോണ്‍ഗ്രസ് നേതാവുമായ പൊന്നം പ്രഭാകർ. സംസ്ഥാനത്തെ രണ്ട് സർക്കാർ ആശുപത്രികളിൽ ചികിത്സയിലിരുന്ന രണ്ട് രോഗികൾ മരണപ്പെട്ടിരുന്നു. ഈ മരണങ്ങളുമായി ബന്ധപ്പെട്ടാണ് സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സ ഉറപ്പാക്കുന്നില്ലെന്ന പരാതിയുമായി പൊന്നം രംഗത്തെത്തിയിരിക്കുന്നത്.
advertisement

സംസ്ഥാനത്തെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റുമാരിലൊരാളാണ് പൊന്നം. രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഓൺലൈനായി പരാതി നൽകിയെന്ന വിവരം പൂനം തന്നെയാണ് പുറത്തുവിട്ടത്. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന 34കാരനായ യുവാവ് സംസ്ഥാനത്ത് ഒരു ആശുപത്രിയിൽ മരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഇയാൾ ബന്ധുക്കൾക്കയച്ച വീഡിയോയിൽ ഇവിടുത്തെ ചികിത്സാ പരിമിതികളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നാണ് പൂനം ആരോപിക്കുന്നത്. തനിക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ലഭ്യമാക്കുന്നില്ലെന്നും താൻ മരിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് യുവാവ് വീഡിയോയിൽ ആരോപിക്കുന്നത്.  ഈ വീഡിയോ സോഷ്യൽ മീഡിയയിലടക്കം വൈറലാവുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവിന്‍റെ പരാതി.

advertisement

You may also like:ശബരിമല കയറിയ കനകദുർഗ വിവാഹ മോചിതയായി; വേർപിരിയൽ ഉഭയസമ്മത പ്രകാരം [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തി തലയുമായി കടന്നു കടഞ്ഞു; പ്രതികള്‍ക്കായി അന്വേഷണം [NEWS]

advertisement

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. 'കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 24നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നു. ഓക്സിജനും തുടർച്ചയായി നല്‍കി വന്നിരുന്നു.. എന്നാൽ ചികിത്സയിലിരിക്കെ ജൂൺ 26ന് ഹൃദയാഘാതം മൂലം അയാൾ മരിച്ചു.. ഇങ്ങനത്തെ കേസുകളിൽ ഇതുപോലെ പലപ്പോഴും സംഭവിക്കാറുണ്ട്' എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റൊരു സർക്കാർ ആശുപത്രിയിൽ എട്ട് മാസം പ്രായമായ കുഞ്ഞ് മരിക്കാനിടയായതും മതിയായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണെന്നും പൊന്നം മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. സംഭവങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മതിയായ ചികിത്സ നൽകുന്നില്ല; രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ സർക്കാർ ആശുപത്രികള്‍ക്കെതിരെ കോൺഗ്രസ് മുൻ എംപി
Open in App
Home
Video
Impact Shorts
Web Stories