കാലങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പരമോന്നത കോടതി ആധാറിന് നിയമ സാധുത നല്‍കിയപ്പോഴും ആധാര്‍ നിയമത്തിലെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വകുപ്പുകള്‍ റദ്ദാക്കിയെന്നതും ശ്രദ്ധേയം. ചുരുക്കിപ്പറഞ്ഞാല്‍ ആധാര്‍ ഭരണഘടനാപരമാണ്. പക്ഷേ എല്ലാ ആവശ്യങ്ങള്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമല്ല.
ഇനി ഇവയ്‌ക്കൊന്നുംആധാര്‍ നിര്‍ബന്ധമല്ല
- ബാങ്ക് അക്കൗണ്ട്: ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
- മൊബൈല്‍ നമ്പര്‍: പുതിയ സിം കാര്‍ഡെടുക്കാനും പഴയ കണക്ഷനുകള്‍ നിലനിര്‍ത്താനും നേരത്തെ ആധാര്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി അതു വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
- സ്‌കൂള്‍ പ്രവേശനം: ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഇതിനൊപ്പം ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.
- പരീക്ഷ: സി.ബി.എസ്.ഇ, നീറ്റ് പരീക്ഷകള്‍ എഴുതാന്‍ ഇനി ആധാര്‍ കാര്‍ഡ് വേണ്ട.
- സ്വകാര്യ സ്ഥാപനങ്ങള്‍; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
advertisement
 advertisement    
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2018 12:57 PM IST

