ആധാര്‍ നിയമം റദ്ദാക്കണം; വിയോജനകുറിപ്പെഴുതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

Last Updated:
ന്യൂഡല്‍ഹി: നിയന്ത്രണങ്ങളോടെ ആധാറിന് സുപ്രീകോടതി നിയമസാധുത നല്‍കുമ്പോഴും വിധിയില്‍ വിയോജനം രേഖപ്പെടുത്തി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.
ആധാര്‍ നിയമത്തിന് നിയമസാധുതയില്ലെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം. പണബില്ലായാണ് ആധാര്‍ കൊണ്ടു വന്നത്. അതുകൊണ്ടു തന്നെ ആ നിയമം സാധുതയില്ലാത്തതാണ്. നിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ മൊബൈല്‍ കമ്പനികള്‍ ശേഖരിച്ച സ്വകാര്യ വിവരങ്ങളെല്ലാം നശിപ്പിച്ചുകളയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വ്യക്തികളുടെ സമ്മതം വാങ്ങാത്തത് നിയമവിരുദ്ധമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
advertisement
ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ.എസ്. പുട്ടസാമി ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ആധാര്‍ നിയമം റദ്ദാക്കണം; വിയോജനകുറിപ്പെഴുതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
Next Article
advertisement
എറണാകുളം പുത്തൻവേലിക്കര മോളി കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി; പരിമള്‍ സാഹു കുറ്റവിമുക്തൻ
എറണാകുളം പുത്തൻവേലിക്കര മോളി കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി; പരിമള്‍ സാഹു കുറ്റവിമുക്തൻ
  • തെളിവുകളുടെ അഭാവത്തിൽ പുത്തൻവേലിക്കര മോളി കൊലക്കേസിലെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.

  • അസം സ്വദേശിയായ പരിമൾ സാഹുവിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കുറ്റവിമുക്തനാക്കി.

  • പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് ഹൈക്കോടതി കണ്ടെത്തി.

View All
advertisement