''കുട്ടിക്കാലത്ത് കുടുംബത്തിനായി അച്ഛനൊപ്പം മോദി ചായ വില്‍പ്പന നടത്തി. ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയാണ്. ദാരിദ്ര്യത്തില്‍ നിന്നും പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ത്യയുടെ ഉയർച്ചയുടെയും ചലനാത്മകതയുടെയും പ്രതിഫലനമാണ്''- ഒബാമ വ്യക്തമാക്കി.
തന്റെ പാത പിന്തുടരാൻ കൂടുതൽ ഇന്ത്യക്കാർക്ക് നരേന്ദ്രമോദി പ്രചോദനം നൽകുന്നുവെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞിരുന്നു. ''ദാരിദ്ര്യ നിർമാർജനത്തിനും വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിനും സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുമ്പോൾ ഇന്ത്യയുടെ യഥാർത്ഥ സാമ്പത്തിക സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമുള്ള ഒരു മഹത്തായ ദർശനം അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്, "- ഒബാമ കുറിച്ചു. ഒരുവശത്ത് യോഗ ചെയ്യുകയും മറുവശത്ത് ട്വിറ്ററിൽ പൗരന്മാരുമായി ആശയവിനിമയം ചെയ്യുകയും ഡിജിറ്റൽ ഇന്ത്യ എന്ന സങ്കൽപ്പത്തിന് രൂപം നൽകുകയും ചെയ്തുവെന്നും ഒബാമ ഓർമിക്കുന്നു.
advertisement
Also Read- Viral Video| റോഡിലെ വെള്ളക്കെട്ട് നിഷ്കളങ്കതയോടെ ആസ്വദിക്കുന്ന നായ; കുളിർമ നൽകുന്ന കാഴ്ച
മോദിയുടെ വാഷിംഗ്ടൺ സന്ദർശനത്തെ ഓർത്തെടുത്ത ഒബാമ, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ സ്മാരകം തനിക്കൊപ്പം മോദി സന്ദർശിച്ച കാര്യവും പറയുന്നുണ്ട്. “നൂറുകോടിയിലധികം ഇന്ത്യക്കാർ ഒരുമിച്ച് ജീവിക്കുകയും വിജയിക്കുകയും ചെയ്യുന്നത് ലോകത്തിന് പ്രചോദനാത്മക മാതൃകയാകുമെന്ന് പ്രധാനമന്ത്രി മോദി തിരിച്ചറിയുന്നു,” - ഒബാമ കുറിച്ചു.
'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകളുടെ ശേഖരത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒബാമ നടത്തിയ പരാമർശം ചർച്ചയായതോടെയാണ് നരേന്ദ്രമോദിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായവും ഉയർന്നുവന്നത്. പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെല്ലാം ചെയ്ത് അധ്യാപകന്‍റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന അതേസമയം, വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍ എന്നാണ് ഒബാമ പറയുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പുസ്തകത്തിൽ പുകഴ്ത്തിയിട്ടുണ്ട്. "ചാര്‍ളി ക്രിസ്റ്റ്, റാം ഇമ്മാനുവൽ തുടങ്ങിയ പുരുഷന്മാരുടെ സൗന്ദര്യത്തെപ്പറ്റി നമ്മളോടു പലരും പറഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകളുടെ സൗന്ദര്യത്തെപ്പറ്റി അധികമാരും പറഞ്ഞിട്ടില്ല. എന്നാൽ സോണിയ ഗാന്ധി ഉള്‍പ്പെടെ ചിലര്‍ മാത്രമാണ് അതിന് അപവാദം." ഒബാമ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ പറയുന്നു. മൻമോഹൻ സിങ് നിര്‍വികാരമായ ആത്മാര്‍ഥതയുള്ള ആളാണെന്നും ഒബാമ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.