Viral Video| റോഡിലെ വെള്ളക്കെട്ട് നിഷ്കളങ്കതയോടെ ആസ്വദിക്കുന്ന നായ; കുളിർമ നൽകുന്ന കാഴ്ച

Last Updated:

ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ ഓരോ കണികയും ആസ്വദിക്കുകയാണ് 11 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ നായ.

ഈ ഭൂമിയെ ദുഷ്ടതയിൽ നിന്ന് രക്ഷിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് നിഷ്കളങ്കരായ നായകളാണ്. ഗോൾഡൻ റിട്രീവർ നായ റോഡിലെ മഴവെള്ളം നിഷ്കളങ്കതയോടെ ആസ്വദിക്കുന്ന വീഡിയോ  വീഡിയോ വൈറലായിരിക്കുകയാണ്. ഹൂമർ ആൻഡ് അനിമൽസ് എന്ന ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ നായയുടെ വീഡിയോ കണ്ണിന് കുളിര് പകരുമെന്നുറപ്പ്.
റോഡിലെ മഴവെള്ളത്തിൽ ആവേശത്തോടെ കമിഴ്ന്ന് കിടക്കുന്ന നായയെയാണ് വീഡിയോയിൽ കാണുന്നത്. മറിഞ്ഞും തിരിഞ്ഞും വെള്ളത്തിന്റെ കുളിർമ ആവോളം ആസ്വദിക്കുന്നുമുണ്ട്. ഇതുകണ്ടാൽ നിങ്ങളുടെ ഉള്ളിൽ അതിരുകളില്ലാത്ത സന്തോഷം വിരിയും എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
advertisement
ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ ഓരോ കണികയും ആസ്വദിക്കുകയാണ് 11 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ നായ. വീഡിയോക്ക് ഒപ്പം കേൾക്കുന്നത് 1952ലെ സിംഗ് ഇൻ റെയിൻ എന്ന ക്ലാസിക് പാട്ടും. വീഡിയോക്ക് ഇതിനോടകം ആറുലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.
advertisement
ചൂടേറിയ ദിനത്തിന്റെ അവസാനം വന്ന മഴ പോലെ ആസ്വാദ്യകരമാണെന്ന് ഒരു ട്വിറ്റർ യൂസർ കുറിച്ചു.
advertisement
സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നതുപോലെ തോന്നിയെന്ന് മറ്റൊരു ട്വീറ്റ്.
ചിലരെ സംബന്ധിച്ചിടത്തോളം, വീഡിയോ തങ്ങളെ നല്ലൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചുവെന്നും വല്ലാത്തൊരു ആശ്വാസം നൽകിയെന്നും കുറിച്ചു.
advertisement
നായകളെ ഒത്തിരി ഇഷ്ടമാണെന്നും അവ സന്തോഷം നൽകുന്നവരാണെന്നും മറ്റൊരു യൂസർ ട്വീറ്റ് ചെയ്തു.
2020 സമ്മാനിച്ച ദുഷ്‌കരമായ സമയങ്ങളിൽ കടന്നുപോകാൻ ആളുകൾക്ക് ഇത്തരം 'ഡോഗോ വീഡിയോകൾ' ഇനിയും വേണം. ഈ വീഡിയോക്ക് ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ ഇതാണ് വ്യക്തമാകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| റോഡിലെ വെള്ളക്കെട്ട് നിഷ്കളങ്കതയോടെ ആസ്വദിക്കുന്ന നായ; കുളിർമ നൽകുന്ന കാഴ്ച
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement