TRENDING:

'ഇന്ത്യക്കെതിരായ ആഗോള സഖ്യം രൂപീകരിക്കുന്നു'; രാഹുല്‍ ഗാന്ധിയുടെ തെക്കേ അമേരിക്കൻ സന്ദര്‍ശനത്തിനെതിരേ ബിജെപി

Last Updated:

രാഹുല്‍ ഗാന്ധി നാല് തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ തെക്കേ അമേരിക്കന്‍ സന്ദര്‍ശനത്തിനെതിരേ വിമര്‍ശനവുമായി ബിജെപി രംഗത്ത്. രാഹുല്‍ ഗാന്ധി ഇന്ത്യക്കെതിരേ ഒരു ആഗോള സഖ്യം കെട്ടിപ്പടുക്കുകയാണെന്നും ശതകോടീശ്വരന്‍ ജോര്‍ജ് സോറോസാണ് രാഹുലിനെ നിയന്ത്രിക്കുന്നതെന്നും അവര്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധി നാല് തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. നാല് രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, ബിസിനസ് നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും പവന്‍ ഖേര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയത്.
News18
News18
advertisement

''രാഹുല്‍ ഗാന്ധി വീണ്ടും വിദേശ സന്ദര്‍ശനത്തിന് പോകുന്നു. രാഹുല്‍ ഗാന്ധി തെക്കേ അമേരിക്കയിലേക്ക് പോകുന്നു! അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ രാഹുല്‍ കണ്ടുമുട്ടുന്ന അടുത്ത ഇന്ത്യാ വിരുദ്ധ ഘടകം ആരായിരിക്കുമെന്നോര്‍ന്ന് അത്ഭുതം തോന്നുന്നു. ഇന്ത്യന്‍ ഭരണകൂടത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും എതിരേ പോരാടാന്‍ രാഹുല്‍ ആഗ്രഹിക്കുന്നു. അതിനായി അദ്ദേഹം ഒരു ആഗോളസഖ്യം കെട്ടിപ്പടുക്കുകയാണ്. അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ ജോര്‍ജ് സോറോസായിരിക്കും അദ്ദേഹത്തെ നയിക്കുന്നത്,'' ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

advertisement

രാഹുല്‍ ഗാന്ധിയുടെ വിദേശസന്ദര്‍ശനത്തെ ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്കിന്റെ അറസ്റ്റുമായി താരതമ്യപ്പെടുത്തി പറഞ്ഞ ഭണ്ഡാരി മുമ്പ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിദേശ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചു. ''ഇല്‍ഹാന്‍ ഒമര്‍ പോലുള്ള ഇന്ത്യാ വിരുദ്ധ ഘടകങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഖലിസ്ഥാന്‍ ഭീകരനായ പന്നുവിന്റെ അംഗീകാരം പോലും നേടിയിട്ടുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''സമയം ശ്രദ്ധിക്കുക, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര അരാജകവാദിയായ സോനം വാംഗ്ചുക്കിനെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്ത് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി പോയി,'' ഭണ്ഡാരി പറഞ്ഞു.

advertisement

ബ്രസീല്‍, കൊളംബിയ എന്നീ രാജ്യങ്ങളും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്നും അവിടെ സര്‍വകലാശാല വിദ്യാര്‍ഥികളുമായി സംവദിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ജനാധിപത്യപരവും തന്ത്രപരവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഒന്നിലധികം രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായും മുതിര്‍ന്ന നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന് പാര്‍ട്ടി അറിയിച്ചു.

യുഎസ് ഇന്ത്യയുടെ മേൽ താരിഫുകൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ വ്യാപാരവും പങ്കാളിത്തവും വൈവിധ്യവത്കരിക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനിടെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി രാഹുൽ ഗാന്ധി ഈ രാജ്യങ്ങളിലെ ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യക്കെതിരായ ആഗോള സഖ്യം രൂപീകരിക്കുന്നു'; രാഹുല്‍ ഗാന്ധിയുടെ തെക്കേ അമേരിക്കൻ സന്ദര്‍ശനത്തിനെതിരേ ബിജെപി
Open in App
Home
Video
Impact Shorts
Web Stories