വിജയ് രൂപാണിയെ മാറ്റി പകരം കേന്ദ്ര മന്ത്രി മന്‍സുഖ് മണ്ടവ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാൻ ഹൈക്കമ്മാൻഡ് നീക്കം നടക്കുന്നുണ്ടെന്ന വാർത്തയാണ് കേസിന് അടിസ്ഥാനം. സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതിയിലും ഉന്നത നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും മെയ് ഏഴിന് പ്രസിദ്ധീകരിച്ച വാർത്തയിൽ പറഞ്ഞിരുന്നു. ഈ വാർത്തയുടെ പേരിലാണ് ഇപ്പോൾ കേസ്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ പകർച്ചവ്യാധി നിയന്ത്രണ ആക്ടും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
TRENDING:International Nurses Day| നഴ്സിങ്: ലോക മാതൃകയായ മലയാളി ബ്രാൻഡ് [NEWS]ചോദ്യം ചെയ്തത് ഇഷ്ടമായില്ല; മാധ്യമ പ്രവര്‍ത്തകയോട് തട്ടിക്കയറി വാർത്താസമ്മേളനം പകുതിയിൽ അവസാനിപ്പിച്ച് ട്രംപ് [NEWS]ലോക്ക്ഡൗണിലും കുറയാതെ ദളിത് വിഭാഗത്തിനെതിരെ അക്രമം; തമിഴ്നാട്ടിൽ നാലു ദിവസത്തിനിടയിൽ കൊലപ്പെട്ടത് നാലു പേർ [NEWS]
advertisement
ധവലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.. കസ്റ്റഡിയിലെടുത്ത ഇയാളെ വൈറസ് വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ മുൻകരുതൽ എന്ന നിലയ്ക്ക് പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് എസിപി ബി.വി.ഗോഹിൽ അറിയിച്ചത്.