ലോക്ക്ഡൗണിലും കുറയാതെ ദളിത് വിഭാഗത്തിനെതിരെ അക്രമം; തമിഴ്നാട്ടിൽ നാലു ദിവസത്തിനിടയിൽ കൊല്ലപ്പെട്ടത് നാലു പേർ

Last Updated:

ലോക്ക്ഡൗണിൽ ദുരഭിമാനക്കൊലയും ആൾക്കൂട്ട ആക്രമണവും ബലാത്സംഗവും വർധിച്ചു.

ചെന്നൈ: ലോക്ക്ഡൗണിലും ദളിത് വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ കുറവില്ല. കഴിഞ്ഞ നാല് ദിവസത്തിനിടയിൽ നാല് പേരാണ് വ്യത്യസ്ത ആക്രമണങ്ങളിൽ തമിഴ്നാട്ടിൽ കൊല്ലപ്പെട്ടത്.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള ജാതീയതയാണ് തമിഴ്നാട്ടിലെന്ന് മധുരൈ ആസ്ഥാനമായുള്ള എൻജിഒ പ്രവർത്തകൻ കതിർ പറയുന്നു. തമിഴ്നാട് ജാതി പീഡനങ്ങളുടെ നാടായി മാറിയെന്നും കതിർ.
ലോക്ക്ഡൗൺ കാലത്തും ദളിത് വിഭാഗത്തിനു നേരേയുള്ള അക്രമങ്ങൾ കുറയുന്നില്ലെന്ന് തെളിവ് നിരത്തി കാണിക്കുകയാണ് സാമൂഹ്യപ്രവർത്തകർ.
രാജ്യത്ത് ആദ്യ ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് 25 ന് ശേഷം 30 ഓളം ജാതീയമായ ആക്രമങ്ങൾ സംസ്ഥാനത്തു നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പല സ്ഥലങ്ങളിലും ലോക്ക്ഡൗണിനെ ദളിതർക്കെതിരെ അക്രമം നടത്താനുള്ള അവസരമായി ഉയർന്ന ജാതിയിൽപെട്ടവർ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
advertisement
ലോക്ക്ഡൗണിൽ ഗാർഹിക പീഡനങ്ങൾ മാത്രമല്ല, ജാതി പീഡനങ്ങളും വർധിച്ചിട്ടുണ്ടെന്ന് കതിർ പറയുന്നു. 40-50 ആളുകൾ കൂട്ടമായി വന്നാണ് അക്രമണം നടത്തുന്നത്. ദുരഭിമാനക്കൊലയും ആൾക്കൂട്ട ആക്രമണവും ബലാത്സംഗവും വർധിച്ചു. ലോക്ക്ഡൗൺ കാരണം ഇരകൾക്ക് പരാതിപ്പെടാൻ സാധിക്കാത്ത സാഹചര്യമാണെന്നും കതിർ പറയുന്നു.
TRENDING:ധൈര്യത്തോടെ മുന്നണി പോരാളികളായി അണിനിരക്കുന്ന നഴ്‌സുമാര്‍ക്ക് മന്ത്രിയുടെ ആശംസ [NEWS]മൂന്നു മാസമായി ശമ്പളമില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് ഡല്‍ഹി സിവിക് ആശുപത്രിയിലെ ഡോക്ടര്‍മാർ [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]ഒരു മാസത്തിൽ എസ് സി, എസ്ടി നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് നൂറിലധികം കേസുകളാണ്. ഇതിൽ ചെറുതും വലുതുമായാ ആക്രമങ്ങൾ ഉൾപ്പെടും. എന്നാൽ ഈ മാസം മാത്രം മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തതായി കതിർ പറയുന്നു. ഇതെല്ലാം വലിയ രീതിയിലുള്ള ആക്രമണങ്ങളുമായിരുന്നുവെന്നും കതിർ.
advertisement
ദുരഭിമാനക്കൊലപാതകം അടക്കമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആറണിയിൽ സുധാകർ എന്ന യുവവാണ് ദുരഭിമാനക്കൊലപാതകത്തിന് ഇരയായത്. മാർച്ച് 29 നാണ് ഒഡാർ വിഭാഗത്തിൽപെട്ട സുധാകർ കൊല്ലപ്പെട്ടത്. വണ്ണിയാർ വിഭാഗത്തിലെ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു സുധാകർ. പെൺകുട്ടിയുടെ ബന്ധുക്കൾ ചേർന്ന് സുധാകറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രിൽ 24 നാണ് ബിആർ അംബേദ്കറിന്റെ പ്രതിമ ഒരു വിഭാഗം ആളുകൾ തകർത്തെന്ന വാർത്ത റിപ്പോർട്ട് ചെയ്ത വിസികെ ചാനൽ റിപ്പോർട്ടർക്ക് നേരെ ആക്രമണം ഉണ്ടായത്.
advertisement
ഉയർന്ന ജാതിയിലെ പെൺകുട്ടിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ആക്രമിച്ച സംഭവവും കഴിഞ്ഞ ഏപ്രിൽ 21 ന് ഉണ്ടായി. പുതുക്കകോട്ടെയിലാണ് സംഭവം. എംബിഎ ബിരുദധാരിയായ യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം ചെയ്തതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ ആക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പരാതിയെ തുടർന്ന് പിന്നീട് പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു.
മെയ് എട്ടിനാണ് സേലത്ത് വിഷ്ണുപ്രിയൻ എന്ന ദളിത് യുവാവ് ഉയർന്ന ജാതിക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും കതിർ പറയുന്നു.
കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ താഴ്ന്ന ജാതിയിൽപെട്ടവർക്ക് സമൂഹത്തിൽ വിവേചനം നേരിടേണ്ടി വരുന്നതായും ആരോപണമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്ക്ഡൗണിലും കുറയാതെ ദളിത് വിഭാഗത്തിനെതിരെ അക്രമം; തമിഴ്നാട്ടിൽ നാലു ദിവസത്തിനിടയിൽ കൊല്ലപ്പെട്ടത് നാലു പേർ
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement