ചോദ്യം ചെയ്തത് ഇഷ്ടമായില്ല; മാധ്യമ പ്രവര്‍ത്തകയോട് തട്ടിക്കയറി വാർത്താസമ്മേളനം പകുതിയിൽ അവസാനിപ്പിച്ച് ട്രംപ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ജിയാങിന് നേരെയുള്ള ട്രംപിന്‍റെ ആക്രോശം ഇതാദ്യമല്ല. കഴിഞ്ഞ മാസവും തനിക്ക് നേരെ ചോദ്യങ്ങൾ ഉന്നയിച്ച ഇവരോട് പ്രസിഡന്‍റ് രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചിരുന്നു.
വാഷിംഗ്ഡൺ: മാധ്യമ പ്രവർത്തകയോട് തട്ടിക്കയറി വാർത്താ സമ്മേളന വേദി വിട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ. കാര്യങ്ങൾ വിശദീകരിച്ച ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ട്രംപ്. ഇതിനിടെ ഒരു റിപ്പോർട്ടർ ഉന്നയിച്ച ചോദ്യമാണ് പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്.
കോവിഡ് പരിശോധനകളിൽ മറ്റേത് രാജ്യത്തെക്കാളും മുന്നിലാണ് അമേരിക്കയെന്നാണ് താങ്ങൾ പറയുന്നത്. നിരവധി അമേരിക്കക്കാർ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുമ്പോഴും ഈ ആഗോള മത്സരമെന്തിനാണ്? ഈ അവകാശവാദം ആവര്‍ത്തിക്കുന്നത് എന്തിനാണെന്നായിരുന്നു CBS റിപ്പോർട്ടറായ വെയ്ജിയ ജിയാങിന്‍റെ ചോദ്യം.
'ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ആളുകൾക്ക് ജീവൻ നഷ്ടമാകുന്നുണ്ട്.. ഇക്കാര്യം നിങ്ങൾ ചൈനയോട് പോയി ചോദിക്കു' എന്നായിരുന്നു ട്രംപിന്‍റെ മറുപടി. 'എന്നോടല്ല.. ചൈനയോടാണ് ആ ചോദ്യം ചോദിക്കേണ്ടത്.. നിങ്ങൾ അവരോട് ആ ചോദ്യം ചോദിച്ചാൽ തീർത്തും അസാധാരണമായ ഒരു ഉത്തരം ലഭിക്കും' എന്നായിരുന്നു വാക്കുകൾ.
advertisement
TRENDING:ധൈര്യത്തോടെ മുന്നണി പോരാളികളായി അണിനിരക്കുന്ന നഴ്‌സുമാര്‍ക്ക് മന്ത്രിയുടെ ആശംസ [NEWS]മൂന്നു മാസമായി ശമ്പളമില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് ഡല്‍ഹി സിവിക് ആശുപത്രിയിലെ ഡോക്ടര്‍മാർ [NEWS]ലോക്ക്ഡൗണിലും കുറയാതെ ദളിത് വിഭാഗത്തിനെതിരെ അക്രമം; തമിഴ്നാട്ടിൽ നാലു ദിവസത്തിനിടയിൽ കൊലപ്പെട്ടത് നാലു പേർ [NEWS]റിപ്പോർട്ടർ അടുത്ത ചോദ്യം ചോദിക്കുന്നതിന് മുമ്പ് തന്നെ ട്രംപ് അടുത്തയാളോട് ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മൗനം പാലിച്ച ഈ റിപ്പോർട്ടർ ജിയാങിന് തന്നെ ചോദ്യം ചോദിക്കാൻ അവസരം നൽകി... ' നിങ്ങൾ എന്തുകൊണ്ടാണ് എന്നോട് ഇക്കാര്യം പ്രത്യേകമായി എടുത്ത് പറഞ്ഞത്? എന്നായിരുന്നു ട്രംപിന്‍റെ മറുപടിക്ക് മാധ്യമ പ്രവർത്തകയുടെ മറുചോദ്യം.
advertisement
ചൈനയിൽ ജനിച്ചു വളർന്ന ഏഷ്യൻ വംശജയായ ജിയാങ്, കോവിഡിന്‍റെ പശ്ചാത്തലത്തിൽ ട്രംപ് പലപ്പോഴായി പ്രകടിപ്പിച്ച ഏഷ്യൻ വംശീയ അധിക്ഷേപത്തെ സൂചിപ്പിച്ച് തന്നെയായിരുന്നു ഇത്തരമൊരു ചോദ്യം ഉന്നയിച്ചതെന്നാണ് സൂചന.
ഇതിന് നിങ്ങൾ വളരെ മോശമായ ഒരു ചോദ്യമാണ് ചോദിച്ചതെന്ന് മറുപടി നൽകിയ ട്രംപ് ജിയാങിന് ചോദ്യം ചോദിക്കാന്‍ അവസരം നൽകിയ മാധ്യമപ്രവർത്തകയെയും അവഗണിച്ച് അടുത്തയാളോട് ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാളുടെ ചോദ്യത്തിന് കാത്തു നിൽക്കാതെ പെട്ടെന്ന് തന്നെ വേദി വിടുകയും ചെയ്തു. ഇതാദ്യമായാല്ല കോവിഡ് വിഷയത്തിൽ ട്രംപ് മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുന്നത്.. പലപ്പോഴും വനിതാ മാധ്യമ പ്രവര്‍ത്തകരാണ് ഇദ്ദേഹത്തിന്‍റെ ദേഷ്യത്തിന് ഇരകളാകുന്നത്.
advertisement
ജിയാങിന് നേരെയുള്ള ട്രംപിന്‍റെ ആക്രോശം ഇതാദ്യമല്ല. കഴിഞ്ഞ മാസവും തനിക്ക് നേരെ ചോദ്യങ്ങൾ ഉന്നയിച്ച ഇവരോട് പ്രസിഡന്‍റ് രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യത്തെക്കാളുപരി ഇവരുടെ വംശീയതയാണ് ഇവിടെ പ്രശ്നമാകുന്നതെന്നാണ് വിമർശകരുടെ ആരോപണം. ഇതിനിടെ ട്വിറ്ററില്‍ വെയ്ജിയ ജിയാങിന് അനുകൂലമായി #StandWithWeijiaJiang എന്ന ടാഗും വൈറലായിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 12, 2020 10:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ചോദ്യം ചെയ്തത് ഇഷ്ടമായില്ല; മാധ്യമ പ്രവര്‍ത്തകയോട് തട്ടിക്കയറി വാർത്താസമ്മേളനം പകുതിയിൽ അവസാനിപ്പിച്ച് ട്രംപ്


