TRENDING:

'വിഷയത്തെക്കുറിച്ച് കാര്യമായ അറിവില്ലാതെ അധ്യാപകരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥി': രാഹുൽ ഗാന്ധിയേക്കുറിച്ച് ഒബാമ

Last Updated:

മുൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സ്, മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് എന്നിവർ ഒരുതരം അചഞ്ചലമായ സമഗ്രത പുലർത്തുന്നവരാണെന്ന് അവലോകനത്തിൽ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കാര്യങ്ങളെ കുറിച്ച് സമഗ്രമായ അറിവില്ലെങ്കിലും അധ്യാപകരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന ഉത്സാഹിയായ ഒരു വിദ്യാർഥിയെ പോലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ന്യൂയോർക്ക് ടൈംസ് ഒബാമയുടെ 'എ പ്രോമിസ്ഡ് ലാൻഡ്' എന്ന ഓർമ്മക്കുറിപ്പിലാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ ലോക നേതാക്കളെ കുറിച്ചുള്ള അവലോകനം.
advertisement

“വിഷയത്തെ കുറിച്ച് കാര്യമായ അറിവില്ലാതെ കോഴ്‌സ് വർക്ക് ചെയ്ത ശേഷം അധ്യാപകന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥിയെ പോലെയാണ് രാഹുൽ. എന്നാൽ വിഷയത്തെ കുറിച്ച് പഠിക്കാനുള്ള അഭിനിവേശമോ അഭിരുചിയോ ഇല്ല” -ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ ഒബാമ പറയുന്നു.

രാഹുൽ ഗാന്ധിയുടെ മാതാവ് സോണിയ ഗാന്ധിയെ കുറിച്ചും ഒബാമ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. "ചാർലി ക്രിസ്റ്റ്, റഹീം ഇമ്മാനുവൽ എന്നിവരെപ്പോലുള്ള പുരുഷൻമാരുടെ സൗന്ദര്യത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഒന്നോ രണ്ടോ അവസരങ്ങളിൽ സോണിയ ഒഴിക മറ്റു സ്ത്രീകളുടെ സൗന്ദര്യത്തെ കുറിച്ച് പറയാറില്ല." മുൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സ്, മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് എന്നിവർ ഒരുതരം അചഞ്ചലമായ സമഗ്രത പുലർത്തുന്നവരാണെന്ന് അവലോകനത്തിൽ പറയുന്നു.

advertisement

വ്ളാഡിമിര്‍ പുടിന്‍, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരടക്കമുള്ള ലോകനേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോ ബൈഡനെ മാന്യനും സത്യസന്ധനും വിശ്വസ്തനെന്നുമാണ് ഒബാമ വിശേഷിപ്പിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

768 പേജുള്ള ഓർമക്കുറിപ്പ് നവംബർ 17 ന് പുസ്തരൂപത്തിൽ വിലപനയ്ക്കെത്തും.  ഒബാമയുടെ ബാല്യകാലത്തെയും രാഷ്ട്രീയ ഉയർച്ചയെയും കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അരിക്കയുടെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ പ്രസിഡന്റായിരുന്നു ഒബാമ. അമേരിക്കൻ പ്രസിഡന്റായിരിക്കെ 2010 ലും 2015 ഒബാമ ഇന്ത്യ സന്ദർശിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'വിഷയത്തെക്കുറിച്ച് കാര്യമായ അറിവില്ലാതെ അധ്യാപകരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥി': രാഹുൽ ഗാന്ധിയേക്കുറിച്ച് ഒബാമ
Open in App
Home
Video
Impact Shorts
Web Stories