Summit on Girl Child|പെൺകുട്ടികൾക്കായി കൈകോർക്കാൻ മിഷേൽ ഒബാമയ്ക്കും മേഗൻ മർക്കലിനുമൊപ്പം പ്രിയങ്ക ചോപ്രയും

Last Updated:

ലോകത്തിലെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിയിലാണ് പ്രിയങ്ക പ്രഭാഷകയാകുന്നത്.

പുതിയൊരു സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ആ വാർത്ത മറ്റൊന്നുമല്ല, ലോകത്തിലെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രഭാഷകയായി പ്രിയങ്കയെയും ക്ഷണിച്ചിരിക്കുന്നു എന്നതാണ്. മിഷേല്‍ ഒബാമയ്ക്കും മേഗന്‍ മര്‍ക്കലിനുമൊപ്പമാണ് ഗേള്‍ അപ്പ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പ്രിയങ്കയും സംസാരിക്കുക എന്നതാണ് ഏറെ സന്തോഷം നൽകുന്ന മറ്റൊരു കാര്യം.
ജൂലൈ13 മുതൽ 15 വരെയാണ് ഉച്ചകോടി. പ്രിയപ്പെട്ടവരുടെ വാക്കുകൾ കേൾക്കാൻ താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ ബുക്ക് ചെയ്ത് ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. 'ഏത് സാഹചര്യത്തില്‍ വളര്‍ന്നുവെന്നത് വിഷയമല്ല. പെണ്‍കുട്ടികൾക്ക് തന്നെയും ചുറ്റുമുള്ളവരെയും ലോകത്തെയും മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്.' ഉച്ചകോടിയുടെ വാർത്ത പങ്കുവെച്ചുകൊണ്ട് പീസീ ട്വിറ്ററിൽ കുറിച്ചിരിക്കുന്ന വാക്കുകളാണിത്.
advertisement
[NEWS]
തനിക്കൊപ്പം ഉച്ചകോടിയിൽ പങ്കു ചേരാനും പ്രിയങ്ക ആവശ്യപ്പെടുന്നുണ്ട്. മുൻ പ്രഥമ വനിത മിഷേൽ ഒബാമ, പ്രിങ്കയുടെ സുഹൃത്ത് കൂടിയായ മേഗൻ മർക്കൽ, 2018ലെ നൊബേൽ സമ്മാന ജേതാവ് നാദിയ മുരദ്, ഫേസ്ബുക്ക് സിഒഒ ഷെർലി സാൻഡ് ബെർഗ്, നടി ജമീല ജമീൽ എന്നിവരും ഉച്ചകോടിയിൽ സംസാരിക്കുന്നുണ്ട്.
advertisement
advertisement
സെപ്തംബർ 10 മുതൽ 19 വരെ നടക്കുന്ന 45-ാമത് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ അബാസിഡറായി ക്ഷണം ലഭിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ വാർത്തയും പ്രിയങ്ക പങ്കുവെച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Summit on Girl Child|പെൺകുട്ടികൾക്കായി കൈകോർക്കാൻ മിഷേൽ ഒബാമയ്ക്കും മേഗൻ മർക്കലിനുമൊപ്പം പ്രിയങ്ക ചോപ്രയും
Next Article
advertisement
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
  • നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം തടവ്, വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും.

  • പൾസർ സുനി ആദ്യമായി ജയിൽ മോചിതനാകും, എച്ച് സലീം ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിയും.

  • പ്രതികൾ പിഴയും അടയ്ക്കണം, അതിജീവിതയ്ക്ക് 5 ലക്ഷം രൂപയും മോതിരവും തിരികെ നൽകണമെന്ന് കോടതി.

View All
advertisement