ഇതിന് പുറമെ യുവതിക്ക് ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കിൽ അഞ്ച് ലക്ഷം രൂപയും ആൺകുട്ടിയാണെങ്കിൽ മൂന്നുലക്ഷം രൂപയും അധിക ധനസഹായം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒപ്പം ഇരകളുടെ സഹായത്തിനായി രൂപീകരിച്ച പദ്ധതി വഴിയും പ്രത്യേക ധനസഹായം ഉറപ്പാക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഒപ്പം ജനിക്കാൻ പോകുന്ന കുഞ്ഞിന്‍റെ മുഴുവൻ വിദ്യാഭ്യാസ ചിലവും സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും അറിയിച്ചിട്ടുണ്ട്.
Also Read- കേരളത്തിൽ പുതിയതായി 17 ഹോട്ട് സ്പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി
advertisement
' പീഡനത്തിനിരയാക്കപ്പെട്ട പെൺകുട്ടിയുടെ മാനസികാവസ്ഥയും കുടുംബത്തിന്‍റെയും സാമ്പത്തിക നിലയും കണക്കിലെടുത്താൽ ഗർഭാവസ്ഥ തുടരുന്നതിന് അതീവ കരുതൽ നൽകേണ്ട ആവശ്യമുണ്ട്. ഈ കാലയളവിൽ ശരിയായ പരിചരണവും കരുതലും ഉറപ്പാക്കുന്നതിന് ഏറ്റവും മികച്ച മെഡിക്കൽ സൗകര്യങ്ങൾ തന്നെ ലഭ്യമാക്കും' ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
Also Read- രോഗികളുടെ എണ്ണം കൂടുന്നു; എറണാകുളത്ത് രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ കൂടി
'യുവതിയുടെ യാത്രാ ചിലവ്, ചികിത്സയുടെയും മരുന്നിന്‍റെയും ചിലവുകൾ പരിശോധനയ്ക്കിടെ ആവശ്യം ഉണ്ടെങ്കിൽ ഇവരുടെയും മാതാവിന്‍റെയും താമസ ചിലവുകൾ എന്നിവയെല്ലാം തന്നെ ജഗത്സിംഗ്പുർ ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തം ആയിരിക്കും' എന്നും ജസ്റ്റിസ് ബിസ്വനാഥ് റാത്ത് വ്യക്തമാക്കി.
ഒറീസയിലെ ജഗത്സിംഗ്പുർ സ്വദേശിനിയായ യുവതി മാനസിക വെല്ലുവിളി കൂടി നേരിടുന്ന ആളാണ്. പ്രദേശവാസികളിലാരോ ഒരാൾ ആണ് ഇവരെ പീഡനത്തിനിരയാക്കിയത്. യുവതി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ തന്നെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. ഒപ്പം ഗർഭച്ഛിദ്രത്തിന് അനുമതി തേടി കോടതിയെയും. ഈ അപേക്ഷയാണ് നിരസിക്കപ്പെട്ടത്.
