പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം; നൂറിലധികം സമാജ് വാദി പ്രവർത്തകർക്കെതിരെ കേസ്

Last Updated:

മുദ്രാവാക്യം വിളിക്കിടെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ മോശംപദപ്രയോഗങ്ങൾ നടത്തിയെന്ന ഹിന്ദുവാഹിനി നേതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ലഖ്നൗ: പ്രതിഷേധ സമരത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് എംഎൽഎ ഉൾപ്പെടെ നൂറിലധികം സമാജ് വാദി പാർട്ടി പ്രവർത്തകർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. എംഎൽഎ അഷുതോഷ് ഉപാധ്യായ് ഉൾപ്പെടെ 109 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് ഭട്പറാണി പൊലീസ് അറിയിച്ചു.
തൊഴിലില്ലായ്മ, ക്രമസമാധാന രംഗത്തെ തകർച്ച, അഴിമതി, വിലക്കയറ്റം എന്നീ വിഷയങ്ങൾ ഉന്നയിച്ച് ജില്ലാ അടിസ്ഥാനത്തിലാണ് സമാജ് വാദി പാർട്ടിയുടെ പ്രതിഷേധപ്രകടനങ്ങൾ നടന്നത്. ദിയോറിയയിൽ അഷുതോഷ് ഉപാധ്യായയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദു വാഹിനി ജില്ലാ നേതാവ് ദിലിപ് സിങ് ബഗേലിന്റെ പരാതിയിലാണ് പ്രവർത്തകർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
advertisement
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണ് പ്രതിഷേധ പ്രകടനം നടന്നതെന്നും പരാതിയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ മുദ്രാവാക്യം വിളിച്ചുവെന്നും മോശം പദപ്രയോഗങ്ങളാണ് സമരക്കാർ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ നടത്തിയതെന്നുമെന്നാണ് പരാതിയെന്ന് സ്റ്റേഷൻ ഓഫീസർ രാംപർവേഷ് റാം പറഞ്ഞു.
തിരിച്ചറിയാവുന്ന ഒൻപതുപേർക്കെതിരെയും തിരിച്ചറിയാത്ത 100 പേർക്കെതിരെയുമാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം; നൂറിലധികം സമാജ് വാദി പ്രവർത്തകർക്കെതിരെ കേസ്
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement