കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയതായി 17 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു, നേരത്തെയുണ്ടായിരുന്ന 15 പ്രദേശങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ നിലവിൽ 641 ഹോട്ട് സ്പോട്ടുകളാണുള്ളത് കേരളത്തിലുള്ളത്.
തൃശൂര്‍ ജില്ലയിലെ കണ്ടനശേരി (കണ്‍ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4), കടവല്ലൂര്‍ (വാര്‍ഡ് 8), പോര്‍ക്കുളം (സബ് വാര്‍ഡ് 8, 10), പുത്തന്‍ചിറ (സബ് വാര്‍ഡ് 9), പൊയ്യ (14), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7, 8, 11, 12), പരുതൂര്‍ (12), പട്ടാഞ്ചേരി (8, 9), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 10), ചിറ്റാറ്റുകര (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (സബ് വാര്‍ഡ് 3), നെടുമുടി (8), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (സബ് വാര്‍ഡ് 3), പെരിങ്ങര (സബ് വാര്‍ഡ് 4, 5), കോഴിക്കോട് ജില്ലയിലെ മാവൂര്‍ (2, 16 (സബ് വാര്‍ഡ്), 8), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (8, 10, 11, 15, 16, 18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
Also Read-
Covid 19 | രോഗികളുടെ എണ്ണം കൂടുന്നു; എറണാകുളത്ത് രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ കൂടി തുറന്നുസംസ്ഥാനത്ത്
കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു വരികയാണ്. കഴിഞ്ഞ ദിവസം മാത്രം 5376 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പ്രതിദിനകണക്കാണിത്. പ്രതിദിനം 5000 കടക്കുന്നതും ഇതാദ്യമായാണ്. രോഗം സ്ഥിരീകരിച്ചവരിൽ 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സമ്പര്‍ക്ക ഉറവിടം അറിയാത്ത 640 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതുപോലെ തന്നെ സമ്പർക്ക രോഗബാധിതരിൽ 99 ആരോഗ്യപ്രവർത്തകരുമുണ്ട്. തിരുവനന്തപുരം 25, കണ്ണൂര്‍ 19, എറണാകുളം 17, മലപ്പുറം 15, തൃശൂര്‍ 12, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ 2, പത്തനംതിട്ട, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.